മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. എന്നാൽ ഇപ്പോൾ അച്ഛന്റെ വേറിട്ട പിറന്നാള്‍ ആശംസയുമായി ഗായിക സിതാര കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാല്‍ ഏട്ടന്‍, അതികൂടുതല്‍ പറയുമോയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ താരം ചോദിക്കുകായണ്. ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക. അച്ഛനോടൊക്കെ അസൂയ തോന്നു എന്നും സിതാര കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയുന്നു.
താരത്തിന്റെ കുറിപ്പ്
‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാല്‍ ഏട്ടന്‍, അതികൂടുതല്‍ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക. അച്ഛനോടൊക്കെ അഷൂയ തോന്നുവോ? ശേ! എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്, എന്റെ അച്ഛക്കുട്ടന് പിറന്നാള്‍ ആശംസകള്‍. കെട്ടിപ്പിടിച്ച് ഉമ്മ !!!!!!
NB:കാര്‍ത്തികയുടെയും, അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാള്‍ !!
ഞങ്ങള്‍ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ് 來!!