മലയാളത്തിലെ ശ്രദ്ധേയയായ ചലച്ചിത്ര പിന്നണി ഗായികയാണ് ശ്വേത മോഹന്‍. . മലയാളം, തമിഴ്, കന്നട, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിക്കാനുള്ള ഭാഗ്യവും താരത്തെ തേടി എത്തുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ ഗായിക തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പേരക്കുട്ടിക്ക് മുത്തച്ഛന്‍ പാട്ടു പാടി കൊടുക്കുന്ന മനോഹരമായ വീഡിയോയാണ് ശ്വേത പങ്കുവെച്ചിരിക്കുന്നത്.
"പപ്പൂഷയ്ക്ക് മുത്തച്ഛന്റെ സംഗീത ക്ലാസുകള്‍" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ശ്വേതാ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. അച്ഛന്‍ മോഹന്‍ പാട്ടു പാടി കൊടുക്കുന്നതും മകള്‍ ശ്രേഷ്ഠ കൂടെ പാടുന്നതും എല്ലാം തന്നെ വീഡിയോയിലൂടെ കണ്ട് ആസ്വദിക്കാനും സാധിക്കുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത കുടുംബമാണ് ശ്വേതയുടെത്. അമ്മ സുജാത മോഹനും ശ്വേതയും സിനിമാ പിന്നണി ഗായകര്‍. അച്ഛന്‍ കൃഷ്ണ മോഹനും നല്ല ഗായകനാണ്. 2017 ഡിസംബറിലാണ് ശ്വേതയ്ക്ക് ഭര്‍ത്താവ് അശ്വിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ശ്രേഷ്ഠയെന്നാണ് കുഞ്ഞിന്റെ പേര്. സുജാതയ്ക്കും അമ്മ ശ്വേതയ്ക്കു മൊപ്പമുളള കുഞ്ഞിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.