Latest News

പതിനൊന്നു നായകളേയും ഒരു പൂവന്‍ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങള്‍; വാലാട്ടിയുടെ തീം സോങ് പുറത്തു

Malayalilife
പതിനൊന്നു നായകളേയും ഒരു പൂവന്‍ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങള്‍; വാലാട്ടിയുടെ തീം സോങ് പുറത്തു

പതിനൊന്നു നായകളേയും ഒരു പൂവന്‍ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നവാഗതനായ ദേവന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രം  ഇന്‍ഡ്യയിലെ പ്രമുഖ ഭാഷകളിലെല്ലാം ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.

മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
പ്രേഷകര്‍ ഇതുവരെ കാണാത്ത ഒരു ദൃശ്യാനഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക.. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ടീസറും ടെയ്‌ലറുമൊക്കെ നേരത്തേ പുറത്തിറങ്ങി വൈറലായിരുന്നു.

ഇപ്പോള്‍ ഈ ചിത്രത്തിന്റെ തീം സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ്.ഏറെ കൗതുകകരമാണ് ഈ നോങ്ങ്.പേക്ഷകര്‍ക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്ന ഈ ഗാനം ഈ ചിത്രത്തിന്റെ പൊതുസ്വഭാവം തന്നെ വ്യക്തമാക്കുന്നതാണ്. ഇതിനകം വൈറലായി ക്കഴിഞ്ഞിരിക്കുന്ന ഈ മേക്കിംഗ് വീഡിയോ ഗാനം നോഷ്യല്‍ മീഡിയായില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

നിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജൂലൈ ഇരുപത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു.വാഴൂര്‍ ജോസ്.

Shwanare Valatty Tale of Tails

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES