മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും എല്ലാം തന്നെ ശ്രദ്ധേയായ താരമാണ് നടി ശ്രുതി ലക്ഷ്മി. ഒരു അഭിനേത്രി എന്നതിലുപരി താരം ഒരു മികച്ച നർത്തകി കൂടിയാണ്. ശ്രുതിയും അഭിനയരംഗത്തേക്ക് അമ്മയ്ക്കും ചേച്ചിക്കും പിന്നാലെയായാണ് എത്തിയത്. 2016 ൽ പോക്കുവെയിൽ എന്ന സീരിയലിൽ അഭിനയത്തിന്നു മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും താരത്തെ തേടി എത്തുകയും ചെയ്‌തു.
പ്രേക്ഷക മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങളാണ് ശ്രുതി സമ്മാനിച്ചിട്ടുമുള്ളത്. സിനിമയ്ക്കും സീരിയലിനും പുറമെ റിയാലിറ്റി ഷോകളിലും താരം സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ നടി തന്റെ ടാറ്റുവിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ്. ഇതേക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു വ്യക്തമാക്കിയത്. മദർ മേരിയുടെ ചിത്രമാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. ഫൈനലി ഗോട്ട് ഇങ്ക്ഡ് എന്ന് പറഞ്ഞായിരുന്നു ശ്രുതി ലക്ഷ്മി വീഡിയോ പോസ്റ്റ് ചെയ്തത്. താരത്തെ ടാറ്റൂ കണ്ട് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നതും. താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തു.
ബാലതാരമായി തന്നെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച താരവും കൂടിയാണ് ശ്രുതി. അവൾ നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ സീരിയലുകളിളുടെ മലയാള സീരിയൽ പ്രേമികളുടെ മനസ്സിൽ ഇടം നേടാനും താരത്തിന് സാധിച്ചു. 2007ല്‍ പ്രദര്‍ശന്തതിനെത്തിയ റോമിയോ എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീല കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ മുൻനിര നായകർക്കൊപ്പം ഏതാനും സിനിമകളിൽ വേഷമിട്ട താരം ചില ആൽബങ്ങളിലും ശ്രദ്ധേയമായിരുന്നു. അവിന്‍ ആന്റോയാണ് താരത്തിന്റെ ഭര്‍ത്താവ്.