Latest News

സംവിധായകൻ അനുറാം നായകനാകുന്ന ഷോട്ട് മൂവി ഫോർമുല മോഹൻലാൽ റിലീസ് ചെയ്തു

Malayalilife
സംവിധായകൻ അനുറാം നായകനാകുന്ന ഷോട്ട് മൂവി ഫോർമുല മോഹൻലാൽ റിലീസ് ചെയ്തു

സിനിമാ പ്രേമികളായ മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുന്ന 'ഫോര്‍മുല' ഷോട്ട്മൂവി 9ന് വൈകിട്ട് 7 മണിക്ക് (9/9/2020) മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.  യുവസംവിധായകന്‍ അനുറാം ഫോർമുലയിൽ കേന്ദ്രകഥാപാത്രമാകുന്നു.  സേതു അടൂര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ നിര്‍മ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.

 കല്ല്യാണിസം, ദം എന്നീ ചിത്രങ്ങള്‍ എഴുതി  സംവിധാനം ചെയ്ത അനുറാം ആദ്യമായി നായക കഥാപാത്രമായി ക്യാമറയ്ക്കു മുന്നിൽ എത്തുന്ന ചിത്രം കൂടിയാണ് ഫോര്‍മുല. സിനിമയുടെ പിന്നണിയിൽ നിന്ന് മുന്നണിയിലേക്ക് എത്തുന്നതും തിരിച്ചു താരങ്ങൾ സംവിധായകർ ആവുന്നതും ആണ് മലയാളസിനിമയിലെ പുതുകാഴ്ച. സിനിമാമേഖലയിൽ മികച്ച സൗഹൃദങ്ങൾ സൂക്ഷിക്കുന്ന അനുറാമിന്റെ അഭിനയത്തിലേക്കുള്ള വരവ് സോഷ്യൽ മീഡിയയിൽ കൂട്ടുകാർ ആഘോഷമാക്കിയിരുന്നു.  ചന്ദ്രദാസ് എന്ന സിനിമാരചയിതാവായിട്ടാണ് അനുറാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിനിമ തേടി അലയുന്ന മൂന്ന് ചെറുപ്പക്കാര്‍ ഒരു തിരക്കഥാകൃത്തുമായി കണ്ടുമുട്ടുന്നു. തുടര്‍ന്ന് അവര്‍ തമ്മിലുണ്ടാകുന്ന സംവാദവും ഈ കണ്ടുമുട്ടലിനെ തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ഫോര്‍മുലയുടെ ഇതിവൃത്തം. സിനിമയെ സ്നേഹിക്കുന്നവരും സിനിമയോട് വിയോജിക്കുന്നവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രമേയമാണ് ഫോര്‍മുല മുന്നോട്ട് വെയ്ക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും ഫെയ്സ്ബുക്ക് പേജിലൂടെ ഫോര്‍മുലയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. അനുറാമിനൊപ്പം ആര്യന്‍ അനില്‍, മനോജ് വടാട്ടുപാറ, സാം നവീന്‍, ബിന്ദു അമൃതകുമാര്‍ എന്നിവരാണ് അഭിനേതാക്കള്‍. സേതു അടൂരിനൊപ്പം ജോസൂട്ടിയും നിര്‍മ്മാണ പങ്കാളിയാകുന്നു. മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രങ്ങളായ കുഞ്ഞാലിമരയ്ക്കാര്‍, ഒപ്പം എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ ശേഷം  റോണി റാഫേല്‍ പശ്ചാത്തല സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ഫോര്‍മുല. 

Short movie formula released actor mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES