തമിഴകത്തിന്റെ പ്രിയ താരം അജിത്തിന് സിനിമ മാത്രമല്ല ബൈക്ക് റൈഡിംഗും താല്‍പര്യമുള്ള ഒന്നാണ്. നിരവധി തവണ അജിത്ത് വിവിധ രാജ്യങ്ങളില്‍ റൈഡ് നടത്തിയിട്ടുമുണ്ട്. നിലവില്‍ അജിത്ത് യൂറോപ്പിലാണ് എന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അജിത്തിന്റെ പുതിയ വേള്‍ഡ് ടൂറിന്റെ ഫോട്ടോ ഭാര്യ ശാലിനി പങ്കുവെച്ചിട്ടുമുണ്ട്.
ജര്‍മനി, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നിവടങ്ങളിലാണ് താരത്തിന്റെ യാത്ര എന്നാണ് ശാലിനി വ്യക്തമാക്കിയിരിക്കുന്നത്.അടുത്തിടെയാണ് ശാലിനി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. അതിനു ശേഷം അജിത്തിന്റെ യാത്രാചിത്രങ്ങളൊക്കെ ശാലിനി പങ്കിടാറുണ്ട്.
'ജര്‍മ്മനി.. ഡെന്മാര്‍ക്ക്.. നോര്‍വേ...പോകാനുള്ള വഴി ഇനിയുമേറെ...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരം അജിത്തിന്റെ ചിത്രം പങ്കിട്ടിരിക്കുന്നത്. ഒരു ഫോട്ടോയില്‍, ഹെല്‍മറ്റും ബൈക്ക് ഗിയറും ധരിച്ച അജിത്താണ്. മറ്റൊരു ഫോട്ടോയില്‍, അദ്ദേഹം തന്റെ സൂപ്പര്‍ബൈക്കിനൊപ്പം ഒരു ചിത്രത്തിന് പോസ് ചെയ്യുന്നത് കാണാം.
എച്ച് വിനോദിന്റെ 'തുണിവ്' എന്ന സിനിമയില്‍ അവസാനമായി അഭിനയിച്ച നടന്‍ അജിത് കുമാര്‍ , മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാ മുയാര്‍ച്ചി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ചെറിയൊരു അവധിയെടുത്തിരിക്കുകയാണ് താരം. ആ സമയത്താണ് താരം യാത്രകള്‍ ചെയ്യുന്നത്.ഇതിനു മുമ്പ് താരം കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നത് ശാലിനി പങ്കിട്ടിരുന്നു. ഡ്രൈവിംഗിനിടെ ഇഷ്ടപ്പെട്ട ഗാനം പ്ലേ ചെയ്യുന്നത് ശാലിനി പങ്കിട്ടിരുന്നു.
അജിത്ത് നായകനായി 'വിഡാമുയര്‍ച്ചി' എന്ന ചിത്രീകരണമാണ് ചിത്രീകരണം ആരംഭിക്കാനുള്ളത്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം. യൂറോപ്പ് പര്യടനത്തിന് ശേഷമായിരിക്കും പുതിയ ചിത്രത്തില്‍ അജിത്ത് ജോയിന്‍ ചെയ്യുക.