ട്രഡീഷനൽ സ്റ്റൈൽ ആഭരണങ്ങൾ; ഒലിവ് ഗ്രീൻ ലെഹംഗ; നവവധുവായി അണിഞ്ഞൊരുങ്ങി ശാലിന്‍ സോയ

Malayalilife
topbanner
ട്രഡീഷനൽ സ്റ്റൈൽ ആഭരണങ്ങൾ; ഒലിവ് ഗ്രീൻ ലെഹംഗ;  നവവധുവായി അണിഞ്ഞൊരുങ്ങി ശാലിന്‍ സോയ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക്  ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെ കരിയറിന് തുടക്കം കുറിച്ച ശാലിൻ അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന്  ഇതിനോടകം   തന്നെ തെളിയിക്കുകയും ചെയ്‌തിരുന്നു.  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഒാട്ടോഗ്രാഫ് പരമ്പരയിലെ  ദീപാറാണി എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായി മാറിയത്. എന്നാൽ ഇപ്പോൾ നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ശാലിന്റെ മേക്ക് ഓവർ ചിത്രങ്ങളാണ് വൈറലാകുന്നത്.

നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിൽ സജീവമാകാറുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ നടി ഇൻസ്റാഗ്രാമിലൂടെ  പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒലിവ് ഗ്രീൻ നിറത്തിലുള്ള ലെഹംഗയാണ് ശാലിന്റെ വേഷം. സമ്പന്നമായ സ്വീകൻസ് വര്‍ക്കുകൾ ലെഹംഗയ്ക്ക് റോയൽ ലുക്ക് നൽകുന്നു. തട്ടം പോലെയാണ് ദുപ്പട്ട സ്റ്റൈൽ‌ ചെയ്തിരിക്കുന്നത്. ലെഹംഗയ്ക്ക് അനുയോജ്യമായ ട്രഡീഷനൽ സ്റ്റൈലിലുള്ള ആഭരണങ്ങൾ ശാലിനെ സുന്ദരിയാക്കുന്നു.ലൈറ്റ് മേക്കപ് ആണ് ചെയ്തിരിക്കുന്നത്. ഐമേക്കപ്പിനും ലിപ്സ്റ്റിക്കിനും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ന്യൂഡ്, റെഡ് നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്.അഭിനേത്രി റോഷ്ന ആൻ റോയിയുടെ ആർആർ മേക്കോവഴ്സ് ആണ് ഷോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

2004 ലായിരുന്നു ബാലതാരമായി ശാലിന്‍ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു.  ദ ഡോണ്‍, വാസ്തവം, സൂര്യ കിരീടം, ഒരിടത്തൊരു പുഴയുണ്ട് എന്നിവയാണ് ശാലിന്‍ ബാലതാരമായി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. എൽസമ്മ എന്ന ആൺകുട്ടീ, സ്വപ്‌നസഞ്ചാരി, മനുഷ്യമൃഗം, മാണിക്യക്കല്ല്, മല്ലുസിംഗ്, കര്‍മയോദ്ധ, അരികില്‍ ഒരാള്‍.. അങ്ങനെ നീളുന്നു സിനിമകള്‍. എല്ലാം അനിയത്തി.. സുഹൃത്ത് വേഷങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും വേഷമിട്ട താരം ഒരു സംവിധായക കൂടിയാണ്.

Read more topics: # Shalin zoya photoshoot images
Shalin zoya photoshoot images

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES