Latest News

മഞ്ജു വാര്യരുടെ കിം കിം പാട്ടിന് ചുവട് വച്ച് ഷാജു ശ്രീധറിന്റെ മക്കൾ; വീഡിയോ വൈറൽ

Malayalilife
മഞ്ജു വാര്യരുടെ കിം കിം പാട്ടിന് ചുവട് വച്ച്  ഷാജു ശ്രീധറിന്റെ മക്കൾ; വീഡിയോ വൈറൽ

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ഷാജു ശ്രീധര്‍.ചക്രം,പുലിവാല്‍ കല്യാണം,കിടിലോല്‍ക്കിടിലം,കോരപ്പന്‍ ദി ഗ്രേറ്റ്,മായാജാലം ഇരുപത്തൊന്നാം നൂറ്റാണ്ട്‌ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ സീരിയല്‍ രംഗത്തും സജീവമാണ്. ഷാജുവിന്റെയും ഭാര്യയും നടിയുമായ ചാന്ദ്‌നിയുടേയും മക്കളായ നന്ദനയെയും നീരാഞ്ജനയയെയും ഏവർക്കും സുപരിചിതമാണ്. എന്നാൽ ഇപ്പോൾ ഇരുവരുടെയും ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 ടിക്ടോക് വീഡിയോകളിലും മറ്റും അച്ഛൻ ഷാജുവിനൊപ്പം പ്രത്യക്ഷപ്പെടാറുള്ള നന്ദനയും സഹോദരി നീരാഞ്ജനയും സോഷ്യൽ മീഡിയയ്ക്ക് സുപരിചിതമായായ മുഖങ്ങളാണ്.   നീരാഞ്ജന ഇതിനോടകം തന്നെ  അയ്യപ്പനും കോശിയും, ബ്രദേഴ്സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. 

 അടുത്തിടെ അഭിനയത്തിലേക്ക് അനിയത്തിയ്ക്ക് പിന്നാലെ നന്ദനയും എത്തിയിരുന്നു.  നന്ദന അരങ്ങേറ്റം കുറിക്കുന്നത് ജോഷി ജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ്.10-ഇ,  എന്ന ചിത്രത്തിലൂടെയാണ്. അടുത്തിടെ കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് ചിത്രത്തിന്റെ പൂജ  നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ മക്കളുടെ ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ പാടിയ പട്ടയ കിം കിം പാട്ടിനാണ് ഇരുവരും ചുവട് വച്ചിരിക്കുന്നത്. കിം കിം ചലഞ്ച് എന്ന് പറഞ്ഞാണ് ഇരുവരുടെയും ഡാൻസ് വീഡിയോ  പോസ്റ്റ് ചെയ്തിരിക്കുന്നത്. 


 

Shaju sreedhar daughters dance video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES