Latest News

ഏതൊരു നടനും തനിക്ക് മുന്‍പേ സഞ്ചരിച്ച ആളുകളുടെ പുറകെ സഞ്ചരിക്കുന്നത് സ്വാഭാവികമാണ്; മോഹന്‍ലാലുമായുള്ള രൂപസാദൃശ്യം കാരണം നിരവധി സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്: ഷാജു ശ്രീധർ

Malayalilife
ഏതൊരു നടനും തനിക്ക് മുന്‍പേ സഞ്ചരിച്ച ആളുകളുടെ പുറകെ സഞ്ചരിക്കുന്നത് സ്വാഭാവികമാണ്; മോഹന്‍ലാലുമായുള്ള രൂപസാദൃശ്യം കാരണം നിരവധി സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്: ഷാജു ശ്രീധർ

ലയാള സിനിമ രംഗത്ത് ശ്രദ്ധേയനായ താരമാണ് ഷാജു ശ്രീധർ. ചക്രം,പുലിവാല്‍ കല്യാണം,കിടിലോല്‍ക്കിടിലം,കോരപ്പന്‍ ദി ഗ്രേറ്റ്,മായാജാലം ഇരുപത്തൊന്നാം നൂറ്റാണ്ട്‌ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ സീരിയലിലും താരം ഏറെ സജീവമാണ്. നടി ചാന്ദിനിയാണ് താരത്തിന്റെ ഭാര്യ. മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മലയാള സിനിമയില്‍ താരം  അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ ലാലിനെപ്പോലെയുണ്ടെന്ന് പറഞ്ഞ് നിരവധി സിനിമകളില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം തുറന്ന് പറയുകയാണ്.

ഏതൊരു നടനും തനിക്ക് മുന്‍പേ സഞ്ചരിച്ച ആളുകളുടെ പുറകെ സഞ്ചരിക്കുന്നത് സ്വാഭാവികമാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ അയാളെപ്പോലെ ആകാനാണ് ശ്രമിക്കുന്നത്. അങ്ങനെ ഒരാളുടെ രൂപവും ശബ്ദവും കിട്ടിയപ്പോള്‍ എനിക്കത് പോസിറ്റീവും നെഗറ്റീവുമായി.എന്റെ പോസിറ്റീവ് എന്ന് പറയുന്നത് എനിക്ക് സിനിമയില്‍ എന്‍ട്രി കിട്ടി എന്നുള്ളതാണ്. നെഗറ്റീവ് എന്നുപറയുന്നത് അദ്ദേഹത്തെപ്പോലെയുണ്ടെന്ന് പറഞ്ഞ് ഒരുപാട് സിനിമകളില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തിയെന്നതുമാണ്. രണ്ടും ഒരാളില്‍ നിന്നുമാണ് കിട്ടുന്നത്.

സ്വാഭാവികമായും നല്ല അവസരങ്ങള്‍ അവരുടെ സിനിമകളില്‍ കിട്ടാതെ പോകുന്നത് ഒരുപക്ഷേ അതുകൊണ്ടായിരിക്കാം. എന്നാല്‍ എന്റെ കരിയറില്‍ ഞാന്‍ തന്നെ പണിയെടുത്തെടുത്ത് ഇപ്പോള്‍ വലിയ വേഷങ്ങളിലേക്ക് എന്നെ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷാജു ഇതുചെയ്യുമെന്ന് സംവിധായകരും ഉറപ്പുപറയുന്നുണ്ട്, ഷാജു പറഞ്ഞു.

Actor Shaju Sreedhar words about Opportunities in industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES