കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്ന നടന്‍ സായാജി ഷിന്‍ഡെയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്ലോക്കുകള്‍ നീക്കം ചെയ്തെന്നും. ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും നടന്‍ പറഞ്ഞു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2000-ല്‍ ജ്ഞാനഭാരതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഭാരതി എന്ന തമിഴ്ചിത്രത്തിലെ സുബ്രഹ്‌മണ്യ ഭാരതിയായുള്ള പ്രകടനത്തിലൂടെയാണ് സായാജി ഷിന്‍ഡേ ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.
ടാഗോര്‍, ആന്ധ്രാവാല, പോക്കിരി, ലക്ഷ്മി, കൃഷ്ണ, ആര്യ 2, അരുന്ധതി, ദൂക്കുഡു, റൂളര്‍, ഗോഡ്ഫാദര്‍ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ബാബ, ദൂള്‍, അഴകിയ തമിഴ് മകന്‍, സന്തോഷ് സുബ്രഹ്‌മണ്യം, ആധവന്‍, വേട്ടൈക്കാരന്‍, വേലായുധം, കാലാ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും വേഷമിട്ടു. മലയാളത്തില്‍ നാടോടിമന്നന്‍ എന്ന ചിത്രത്തില്‍ വില്ലനായുമെത്തി.
ശൂല്‍, ഖിലാഡി 420, ജോഡി നമ്പര്‍ 1, റോഡ്, മുഝ് സേ ശാദി കരോഗി, ബിഗ് ബ്രദര്‍, സഞ്ജു, അന്തിം, ഗോവിന്ദാ നാം മേരാ തുടങ്ങിയവയാണ് സായാജി അഭിനയിച്ചവയില്‍ ചില ബോളിവുഡ് ചിത്രങ്ങള്‍. കന്നഡ, മറാഠി, ഭോജ്പുരി, ഇംഗ്ലീഷ് ഭാഷാചിത്രങ്ങലിലും വേഷമിട്ടിട്ടുണ്ട്. ലൂസര്‍, കില്ലര്‍ സൂപ്പ് എന്നീ വെബ്സീരീസുകളിലും സായാജി ഷിന്‍ഡേ വേഷമിട്ടു.