Latest News

'ഹോട്ട് റെഡ് ചില്ലിയായി സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Malayalilife
 'ഹോട്ട് റെഡ് ചില്ലിയായി  സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ലയാളികൾക്ക്  സുപരിചിതയായ നായികയാണ് സാനിയ ഇയ്യപ്പൻ. നിരവധി ചിത്രങ്ങളിലിടെ ശ്രദ്ധേയായ തരാം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട്  ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നത്. താരം ഫോട്ടോഷൂട്ടിന് എത്തിയിരുന്നത്  റെഡ് കോസ്റ്റ്യൂമിലാണ്. റെഡ്ഡ് ലിപ്കളറടക്കമുള്ള മേയ്ക്കപ്പിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് നേടുന്നത്. 

ബാലതാരമായാണ് സാനിയ വെള്ളിത്തിരയിലേക്ക് എത്തിയതെങ്കിലും കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ തന്റെതായ ഒരു ഇടം മലയാള സിനിമയിൽ കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് സാനിയ.  ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം ഏറെ പ്രശസ്തയാർജ്ജിച്ചതും. അതിന് ശേഷമായിരുന്നു വെള്ളിത്തിരയിൽ സജീവമായിരുന്നതും. ബാല താരമായി സാനിയ മമ്മൂട്ടിയുടെ ബാല്യകാലസഖിയില്‍ വേഷമിടും ചെയ്തിട്ടുണ്ട്. 

 ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ ആദ്യമായി നായികയായി എത്തിയത്. പിന്നാലെ മോഹന്‍ലാല്‍ ചിത്രമായ ലുസിഫെറിലും വേഷമിട്ടു. ലൂസിഫറിൽ സാനിയ എത്തിയിരുന്നത് മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലായിരുന്നു.  അതേ സമയം ട്രോളന്മാരുടെ  ചിന്നുകൂടിയാണ് സാനിയ. 

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES