മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സായിപല്ലവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മികച്ച ഒരു നർത്തകി കൂടിയാണ്. 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത്. എന്നാൽ ഇപ്പോൾ മാസ്‌ക്ക് അണിഞ്ഞ് പരീക്ഷയെഴുതാന്‍ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സായ്, പരീക്ഷ എഴുതാന്‍ എത്തിയത് ട്രിച്ചിയിലെ ഒരു കോളജിലായിരുന്നു.
2016ല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സായി തുടർന്നുള്ള പ്രാക്ടീസ് ആരംഭിച്ചിരുന്നില്ല. ട്രിച്ചിയിലെ സ്വകാര്യ കോളജിൽ ആഗസ്റ്റ് 31ന് ആണ് താരം എത്തിയത്. സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി താരത്തെ നേരിട്ട കണ്ടതോടെ കോളജിലെ സ്റ്റാഫും കുട്ടികളും സായിയെ തേടി എത്തുകയും ചെയ്‌തു.
സായ് പല്ലവി അഭിനയരംഗത്തേക്ക് തുടക്കം കുറിച്ചത് പ്രേമം എന്ന ചിത്രത്തിലൂടെയാണ്. കലി, അതിരന്‍ എന്നീ മലയാള സിനിമകളിലും ആദ്യ സിനിമയിലൂടെ ശ്രദ്ധേയായ താരം വേഷമിട്ടു. പിന്നീട് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറുകയും ചെയ്‌തു. സായിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത് ലവ് സ്റ്റോറി, വിരാടപര്‍വ്വം എന്നീ തെലുങ്ക് ചിത്രങ്ങളാണ്.