Latest News

എന്റെ ഇത് വരെയുള്ള ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോൺ പോലും ഇല്ലാതെയാണ്; ടിക്ടോക് നിരോധനത്തിൽ നടി സാധിക

Malayalilife
എന്റെ ഇത് വരെയുള്ള ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോൺ പോലും ഇല്ലാതെയാണ്; ടിക്ടോക് നിരോധനത്തിൽ നടി സാധിക

സിനിമ സീരിയൽ മേഖലയിൽ സജീവമായി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ  പ്രേക്ഷക  ഹൃദയം കീഴടക്കിയ താരം ഇപ്പോൾ ടിക്ടോക് ആപ്പ് നിരോധനം തന്നെ ബാധിക്കില്ലെന്ന്  തുറന്ന് പറഞ്ഞിരിക്കുകയാണ്. ആപ്പുകളില്ലാതെ എങ്ങനെ ജീവിക്കുമെന്നു ചോദിച്ചു തനിക്ക് ഒരുപാട് സന്ദേശങ്ങൾ ലഭിച്ചുവെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണമെന്നും നടി വ്യക്തമാകുന്നു.

സാധികയുടെ കുറിപ്പ് വായിക്കാം:

‘ഒരുപാട് മെസേജ് വന്നു. ടിക്ടോക്, ഷെയർ ഇറ്റ്, ഹലോ ഇതൊന്നും ഇല്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും എന്നൊക്കെ. ഞാൻ മൊബൈൽ ഫോൺ കാണുന്നത് പ്ലസ് 2വിനു പഠിക്കുമ്പോൾ ആണ്. അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീടു വിട്ട് കോയമ്പത്തൂർ പോയപ്പോൾ. അതായത് എന്റെ ഇത് വരെയുള്ള ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോൺ പോലും ഇല്ലാതെയാണ്. 

ആ ജീവിതത്തിന്റെ സുഖം, അറിയാവുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തിൽ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല. ഈ ആപ്പുകളും ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയം ആണ്. നമ്മളെന്താണ അതിൽ സന്തോഷമായിരിക്കൂ.’ സാധികയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.


 

Sadhika venugopal words about tik tok ban

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES