Latest News

സിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം ഹോട്ട് പ്രണയരംഗങ്ങളുമായി മാളവിക മോഹനന്‍; യുദ്ധ്ര'യിലെ സാധിയാ' ഗാനരംഗം കണ്ടത് 70 ലക്ഷത്തിലധികം പേര്‍ 

Malayalilife
 സിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം ഹോട്ട് പ്രണയരംഗങ്ങളുമായി മാളവിക മോഹനന്‍; യുദ്ധ്ര'യിലെ സാധിയാ' ഗാനരംഗം കണ്ടത് 70 ലക്ഷത്തിലധികം പേര്‍ 

മാളവിക മോഹനന്‍ നായികയായെത്തുന്ന ഹിന്ദി ചിത്രം 'യുദ്ധ്ര'യിലെ ഗാനം ശ്രദ്ധനേടുന്നു. ബോളിവുഡ് താരം സിദ്ധാര്‍ഥ് ചതുര്‍വേദിയാണ് ചിത്രത്തിലെ നായകന്‍. യൂട്യൂബില്‍ റിലീസായ ഗാനം ഒരു ദിവസം പിന്നിട്ടപ്പോള്‍ 70 ലക്ഷം പേരാണ് കണ്ടത്..

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലും ഇപ്പോള്‍ ബോളിവുഡിലും തിളങ്ങുകയാണ് മാളവിക മോഹനന്‍.പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. മലയാളത്തില്‍ തുടങ്ങിയെങ്കിലും പിന്നീട് തെന്നിന്ത്യയിലാണ് മാളവിക തിളങ്ങിയത്. '

ക്രിസ്റ്റി' എന്ന ചിത്രത്തിലാണ് മലയാളത്തില്‍ മാളവിക അവസാനമായി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം അതിലൂടെ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകള്‍ പങ്കിടാറുണ്ട്. രജനികാന്ത് ചിത്രം പേട്ട, വിജയ്യുടെ മാസ്റ്റര്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. തമിഴിലും കന്നടയിലും ഹിന്ദിയിലും മാളവിക സിനിമകള്‍ ചെയ്തു. മജീദ് മജീദിയുടെ 'ബിയോണ്ട് ദി ക്ലൗഡ്സ്' ആയിരുന്നു മാളവികയുടെ ആദ്യ ഹിന്ദി ചിത്രം.

മാളവികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് രവി ഉദ്യാവര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ യുദ്ധ്ര. താരത്തിന്റെ ഗ്ലാമര്‍ അവതാരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 

ജാവേദ് അക്തറിന്റേതാണ് വരികള്‍ക്ക് സംഗീതത്രയമായ ശങ്കര്‍ എസ്സാന്‍ ലോയ് ഈണം പകര്‍ന്നിരിക്കുന്ന റൊമാന്റിക് ട്രാക്ക് ആലപിച്ചിരിക്കുന്നത് വിശാല്‍ മിശ്രയും പ്രതിഭ സിങ് ഭാഗേലും ചേര്‍ന്നാണ്.  വിശാലിന്റെയും പ്രതിഭയുടെയും ആലാപനം ഈ ഗാനത്തെ വേറെ റേഞ്ചിലെത്തിച്ചുവെന്ന് ആരാധകര്‍ പറയുന്നു. മാളവികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് രവി ഉദ്യാവര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ യുദ്ധ്ര. ആരാധകര്‍ കുറിച്ചു.തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന വിക്രം ചിത്രം തങ്കലാനിലും ഗംഭീര മേക്കോവറിലാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളില്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മാളവിക കാഴ്ച വച്ചത്.

Saathiya Yudhra Siddhant Chaturvedi Malavika Mohanan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES