പുതുമുഖതാരം വിക്രാന്ത്, മെഹ്റിന്‍ പിര്‍സാദ, രുക്സാര്‍ ധില്ലന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'Spark L.I.F.E' ന്റെ ടീസര്‍ റിലീസ് ചെയ്തു. തീയും രക്തക്കറകളും മൃതദേഹങ്ങളുമുള്ള ഉള്‍പ്പെട്ട 2 മിനിറ്റും 2 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍ പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കുന്ന തരത്തിലാണ്. റൊമാന്‍സ്, ആക്ഷന്‍, ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയ ദൃശ്യങ്ങള്‍ ടീസറില്‍ കാണാം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമക്കായി ഒരു വിട്ടുവീഴ്ചകളും ചെയ്തില്ലെന്നുള്ളത് ടീസറില്‍ നിന്നും വ്യക്തമായ. വ്യക്തമായ ഫ്രെയിമുകളാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് 'Spark L.I.F.E'.
ബിഗ് ബജറ്റില്‍ ഒരുക്കിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'Spark L.I.F.E' പ്രഖ്യാപിച്ച നിമിഷം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഒരു സിനിമയാണ്. ഡീഫ് ഫ്രോഗ് പ്രൊഡക്ഷന്‍സ് സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിക്രാന്താണ് നായകന്‍. മലയാള താരം ഗുരു സോമസുന്ദരം സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നാസര്‍, വെണ്ണേല കിഷോര്‍, സുഹാസിനി മണിരത്നം, സത്യ, ബ്രഹ്മാജി, ശ്രീകാന്ത് അയ്യങ്കാര്‍, അന്നപൂര്‍ണമ്മ, രാജാ രവീന്ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ടിട്ട പോസ്റ്റര്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ്. 'ഹൃദയം' ഫെയിം ഹേഷാം അബ്ദുള്‍ വഹാബ് ചിത്രത്തിനായി സംഗീതം പകരുന്നത്. പിആര്‍ഒ: ശബരി.