രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന 'റോക്കി ഔര്‍ റാണി കിപ്രേം കഹാനി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോക്കി ഔര്‍ റാണി കി പ്രേം കഹാനി. ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ധര്‍മേന്ദ്ര, ജയ ബച്ചന്, ശബാന അസ്മി എന്നിവരും ചിത്രത്തിലുണ്ട്.
ഹിരൂ യഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ്വ മേഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിതമാണ് സംഗീതം. 2023 ജൂലായ് 28 ന് ചിത്രം തിയേറ്ററുകളിലെത്തും.