അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം റിതേഷ് ദേശ്മുഖും കുടുംബവും. ഇന്നലെ വൈകിട്ടാണ് താരദമ്പതിമാര്‍ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇതില്‍ ക്ഷേത്ര പൂജാരി സന്തോഷ് കുമാര്‍ തിവാരിക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് റിതേഷും ജനീലിയയും അയോദ്ധ്യയില്‍ ദര്‍ശനം നടത്തുന്നത്. ക്ഷേത്ര ആരതിയിലും പൂജകളിലും പങ്കെടുത്ത ശേഷമാണ് താരങ്ങള്‍ മടങ്ങിയത്. 20 മിനിട്ടോളം ആരാധകര്‍ക്കൊപ്പം ക്ഷേത്ര സന്നിധിയില്‍ സമയം പങ്കിട്ട ശേഷമാണ് റിതേഷും ജനീലിയയും മടങ്ങിയത്.