മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ വീണ്ടും നായകനാകുന്നു. ലാറി യങ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് 68കാരന്റെ തിരിച്ചുവരവ്. ' റൈഡ് ഓണ്‍ ' എന്ന് പേരിട്ടിരിക്കുന്ന കോമഡി ആക്ഷന്‍ ചിത്രത്തില്‍ സ്റ്റണ്ട്മാന്റെ വേഷത്തിലാണ് ജാക്കി ചാന്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്.
പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുന്ന ജാക്കി ചാന്റെ സാഹസിക സ്റ്റണ്ട് രംഗങ്ങള്‍ ട്രെയിലര്‍ കാണാന്‍ സാധിക്കും. സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന സ്റ്റണ്ട് മാന്റെയും അദ്ദേഹത്തിന്റെ സ്റ്റണ്ട് കുതിരയുടെയും കഥ പറയുന്ന ചിത്രം ഏപ്രില്‍ ഏഴിന് തിയേറ്ററുകളിലെത്തും.
2020ല്‍ റിലീസ് ചെയ്ത വാന്‍ഗാര്‍ഡ് എന്ന സിനിമയാണ് ജാക്കി ചാന്‍ അവസാനം അഭിനയിച്ചത്. പിന്നീട് 2021ല്‍ റിലീസ് ചെയ്ത രണ്ട് സിനിമകളില്‍ അതിഥി വേഷത്തിലും അദ്ദേഹം എത്തിയിരുന്നു.