Latest News

സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് അന്ന രേഷ്മ രാജൻ

Malayalilife
സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് അന്ന രേഷ്മ രാജൻ

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രേഷ്മ രാജൻ. മലയാളത്തിന്റെ ഇഷ്ട നായികയാക്കി നഴ്‌സായിരുന്ന അന്ന രേഷ്മ രാജനെ ഹോസ്പിറ്റലിൽ രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിടനിടയിൽ സിനിമയിലേക്ക് അവിചാരിതമായി വീണു കിട്ടിയ അവസരമായിരുന്നു. താരത്തിന്റെ മീഡിയയിലേക്കുള്ള ആദ്യ ചവിട്ടുപടി മോഡലിംഗ് ആയിരുന്നു. തുടർന്ന് അങ്കമാലി ഡയറീസിലെ നായികയായി പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ തന്റെ ജോലി ഉപേക്ഷിച്ചു സിനിമയിൽ നായികയായി തുടക്കം കുറിച്ച രേഷ്മ ജീവിതത്തിലെ ഏറ്റവും റിസ്‌കിയായ തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളിൽ വിദേശത്തേക്ക് പോകാൻ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ ഇത് വേണോ ആകെ ആശയക്കുഴപ്പം.

അമ്മയാണെങ്കിൽ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല. വീട്ടിൽ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. പക്ഷെ അവസരം ഒരിക്കൽ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു.

ഞാൻ ഹോസ്പ്പിറ്റലിലെ ഡയറക്ടെഴ്സിനോട് അഭിപ്രായം ചോദിച്ചു. അവർ പറഞ്ഞു കിട്ടിയ അവസരം കളയണ്ട. രണ്ടു മാസം ലീവ് എടുത്തു പൊയ്ക്കോളൂ എന്ന്. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്‌കിയായ തീരുമാനമെടുത്തു. ജോലി കളഞ്ഞു സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടവരെല്ലാം കളിയാക്കലുകളും കുറ്റപ്പെടുത്തലും മാത്രം.

അപ്പൻ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. അപ്പോഴേക്കും അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞു ആഴത്തിൽ മുറിപ്പെടുത്തിയവർ വേറെയും. ഈ ബഹളത്തിനെല്ലാമിടയിൽ രാവിലെ ആറു മണിക്കുള്ള കെഎസ്ആർടിസി ബസിൽ ഞാൻ അങ്കമാലിയുടെ ഷൂട്ടിങ്ങിനായി തിരിച്ചുവെന്ന് അന്ന രേഷ്മ രാജൻ പറയുന്നു.

Reshma anna rajan words about her carrier

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES