തെലുങ്ക് സിനിമയുടെ മഹാരാജ രവി തേജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്ചേര്‍സിന്റെ ബാനറില്‍ അഭിഷേക് നാമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. രവിതേജയുടെ വില്ലന്‍ റോളില്‍ ധമക്കാ എന്ന ചിത്രത്തിന് ശേഷം ജയറാം സുപ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രമാണ് രാവണാസുര.
രവി തേജ ഒരു അഭിഭാഷകനായാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈ കഥാപാത്രത്തില്‍ വ്യത്യസ്ഥ മുഹൂര്‍ത്തങ്ങള്‍ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. രവിതേജയുടെ ക്യാരക്ടര്‍ വില്ലനാണോ നായകനാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത രീതിയിലാണ് ടീസര്‍ എന്ന് പറയാം. ഈ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഓഫീസറായാണ് ജയറാം അഭിനയിക്കുന്നത്.
ചിത്രത്തില്‍ മേഘാ ആകാശ്, ഫാരിയ അബ്ദുള്ള, ദക്ഷ നഗര്‍കര്‍, പൂജിത പൊന്നാട എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഹര്‍ഷവര്‍ദന്‍ രാമേശ്വര്‍, ഭീംസ് സെസിറോലിയോ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധായകര്‍. നവീന്‍ നൂലി എഡിറ്റിംഗ് നിര്‍വഹിച്ചു. രാവണാസുര 2023 ഏപ്രില്‍ 8 ന് റിലീസ് ചെയ്യും.