ഷാറുഖ് ഖാന്റെ ഏറ്റവും മികച്ച ആക്ഷന്‍ സീരിസ് ഡോണ്‍ സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് ഫര്‍ഹാന്‍ അക്തര്‍. പക്ഷേ ഇക്കുറി ഷാറുഖ് അല്ല, രണ്‍വീര്‍ സിങ് ആകും ഡോണിന്റെ വേഷത്തില്‍ എത്തുക. ഡോണ്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ അധ്യായം എന്ന അടിക്കുറിപ്പോടെയാണ് പ്രോജക്ട് പ്രഖ്യാപനം. നായകന്‍ ആരെന്നത് പ്രഖ്യാപനത്തില്‍ പറയുന്നുമില്ല.
ഡോണ്‍ 3യുടെ ടീസര്‍ അടുത്ത ദിവസം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
1978 ല്‍ അമിതാഭ് ബച്ചന്‍ നായകനായെത്തിയ 'ഡോണ്‍' സിനിമയെ ആസ്പദമാക്കി 2006 ല്‍ ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഡോണ്‍'. ഷാറുഖ് ഖാന്‍ ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രം ബോക്സ്ഓഫില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു.
പിന്നീട് 2011 ല്‍ ഡോണ്‍ 2 എന്ന പേരില്‍ ഇതിന്റെ തുടര്‍ഭാഗവുമെത്തി. ഷാറുഖ് ഖാന്റെ ഒറ്റയാള്‍ പ്രകടനമായിരുന്നു സിനിമയുടെ കരുത്ത്. ഷാറുഖിന്റെ അഭാവത്തില്‍ ഡോണ്‍ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ വലിയ രോഷം പ്രകടിപ്പിച്ച് കഴിഞ്ഞു