Latest News

ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഡാര്‍ക്ക് കളര്‍ മാറാനായി ചെറുതായി മായ്ക്കും; രണ്‍ബീറിന് താന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഇഷ്ടമല്ല; നാച്ചുറല്‍ നിറത്തില്‍ ചുണ്ടുകള്‍ കാണാനാണ് ഭര്‍ത്താവിന് ഇഷ്ടം; നടി ആലിയ പങ്ക് വച്ച വാക്കുകള്‍ക്ക് പിന്നാലെ രണ്‍ബിറിനെതിരെ വിമര്‍ശന പെരുമഴ

Malayalilife
 ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഡാര്‍ക്ക് കളര്‍ മാറാനായി ചെറുതായി മായ്ക്കും; രണ്‍ബീറിന് താന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഇഷ്ടമല്ല; നാച്ചുറല്‍ നിറത്തില്‍ ചുണ്ടുകള്‍ കാണാനാണ് ഭര്‍ത്താവിന് ഇഷ്ടം; നടി ആലിയ പങ്ക് വച്ച വാക്കുകള്‍ക്ക് പിന്നാലെ രണ്‍ബിറിനെതിരെ വിമര്‍ശന പെരുമഴ

ബോളിവുഡിന്റെ പ്രിയ താരജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ പതിനാലിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. അമ്മയായതിന് ശേഷവും സോഷ്യല്‍മീഡിയയിലടക്കം സജീവമായ നടി അടുത്തിയ ചില വെളിപ്പെടുത്തലുകള്‍ രണ്‍ബീറിന് വിനയായിരിക്കുകയാണ്.

എപ്പോഴും ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഡാര്‍ക്ക് കളര്‍ മാറാനായി ചെറുതായൊന്ന് മായ്ക്കാറുണ്ടെന്ന് ആലിയ വീഡിയോയില്‍ പറഞ്ഞു. കൂടാതെ  ലിപ്സ്റ്റിക്കിട്ടതിന് ശേഷം അത് മായ്ക്കുന്നതിന് പിന്നിലെ കാരണവും ആലിയ വോഗ് മാഗസിനില്‍ പങ്കുവച്ച വീഡിയോയില്‍ വെളുപ്പെടുത്തി. ഭര്‍ത്താവ് രണ്‍ബീറിന് താന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെന്നും, എപ്പോഴും ലിപ്സ്റ്റിക് മായ്ക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ആലിയ പറഞ്ഞു. നാച്ചുറല്‍ നിറത്തില്‍ ചുണ്ടുകള്‍ കാണാനാണ് ഭര്‍ത്താവിന് ഇഷ്ടമെന്നും കാമുകനായിരിക്കോഴും രണ്‍ബീര്‍ തന്റെ ലിപ്സ്റ്റിക് നീക്കം ചെയ്യാന്‍ പറയാറുണ്ടായിരുന്നു എന്നുമാണ് ആലിയ പറയുന്നത്. 

ഇതാണ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. നിങ്ങളുടെ ഭര്‍ത്താവ് ടോക്‌സിക്കാണെന്നും  ഇത്തരത്തിലുള്ള റിലേഷന്‍ഷിപ്പാണ്  അല്ലാതെ ലിപ്സ്റ്റിക്കല്ല മായ്ച്ച് കളയേണ്ടതെന്നും കമന്റുകള്‍ ഉയര്‍ന്നു. ഇന്ത്യയിലെ ഒരു പ്രശസ്തയായ നടി ഇതിലൂടെ കടന്നുപോകുന്നുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ഒരു യുവതി കമന്റ് ചെയ്തു. ആലിയ ടോക്‌സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യരുതെന്നും ഇതൊന്നും അത്ര ക്യൂട്ടല്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഭര്‍ത്താവ് പറയുന്നത് കേട്ട് ഇത്രയും വില കൂടിയ ലിപ്സ്റ്റിക് ആലിയ നീക്കം ചെയ്യുമെന്ന് കരുതുന്നില്ല എന്നും മറ്റാരാള്‍ കമന്റ് ചെയ്തു. തന്റെ ശബ്ദം ഉയരുന്നതു പോലും ഭര്‍ത്താവിന് ഇഷ്ടമല്ലെന്നും ആലിയ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞതും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ആലിയ വോഗ് മാഗസിനുമായി പങ്കുവെച്ച വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.താരത്തിന്റെ ഫിറ്റ്‌നസ്-ബ്യൂട്ടി ടിപ്പുകള്‍ക്ക് കാതോര്‍ത്ത് ഇരിക്കാറുള്ള ആരാധകര്‍ക്ക് ഇക്കാര്യം ഉള്‍ക്കൊള്ളാനായില്ല. പിന്നാലെ തന്നെ രണ്‍ബീര്‍ തന്റെ പങ്കാളിയോട് ടോക്‌സിക്കായി പെരുമാറുകയാണെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

Ranbir gets brutally trolled after Alia

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES