തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് രമ്യാ കൃഷ്ണന്‍. മലയാളത്തിലും ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രമ്യാ കൃഷ്ണന്റെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികളും താല്‍പര്യം കാട്ടാറുണ്ട്. മകനൊപ്പം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നടിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ജൂലൈ 26 നാണ് നടിയും മകന്‍ റിത്വിക് വംശിയും തിരുപ്പതി ദര്‍ശനത്തിനെത്തിയത്. തിരുപ്പതി ദര്‍ശനത്തിനു ശേഷം സുഹൃത്തും നടിയുമായ റോജയുടെ കുടുംബത്തെയും രമ്യ സന്ദര്‍ശിച്ചു.
13 വയസ്സുളളപ്പോഴാണ് രമ്യ കൃഷ്ണന്‍ തന്റെ അഭിനയജീവിതം തുടങ്ങിയത്. വെളെള മനസു എന്ന തമിഴ് ചിത്രമാണ് ആദ്യ ചിത്രം. അഭിനയ ജീവിതത്തില്‍ ഇരുന്നുറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള രമ്യ മലയാളം , ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.
2003 ല്‍ തെലുങ്കു നടനായ കൃഷ്ണ വംഗശിയെ രമ്യ കൃഷ്ണന്‍ വിവാഹം ചെയ്തു. ഒരു മകനാണുളളത്. വിവാഹത്തിനുളള ശേഷം ഇവര്‍ ഹൈദരാബാദിലാണ് സ്ഥിരതാമസം. ഭര്‍ത്താവ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രമായ 'രംഗ മാര്‍ത്താണ്ഡ'യാണ് രമ്യാ കൃഷ്ണന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. പ്രകാശ് രാജായിരുന്നു ചിത്രത്തില്‍ നായകനായത്.
പ്രകാശ് രാജിന്റെ 'രാഘവ റാവു' കഥാപാത്രത്തിന്റെ ഭാര്യയായ 'രാജു ഗരു'വായിട്ടായിരുന്നു രമ്യാ കൃഷ്ണന്‍ 'രംഗ മാര്‍ത്താണ്ഡ'യില്‍ വേഷമിട്ടത്. ബ്രഹ്മാനന്ദം, ശിവാത്മിക രാജശേഖര്‍, രാഹുല്‍, അനസൂയ ഭരദ്വാജ്, ആദര്‍ശ് ബാലകൃഷ്ണ, വംശി, പ്രിയദര്‍ശിനി റാം, ഷനൂര്‍ തുടങ്ങിയവരും 'രംഗ മാര്‍ത്താണ്ഡ'യിലുണ്ടായിരുന്നു. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ തിരക്കഥ. മധുവും എസ് വെങ്കട് റെഡ്ഡിയുമായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
രമ്യാ കൃഷ്ണന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം 'ഗുണ്ടുര്‍ കാര'മാണ്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം ത്രിവക്രം ശ്രീനിവാസാണ്. പി എസ് വിനോദാണ് ഛായാഗ്രാഹണം. ചിത്രത്തിന്റെ റിലീസ് ജനുവരി പതിമൂന്നിന്. മഹേഷ് ബാബു ചിത്രത്തിന്റെ ആദ്യ ടീസര്‍ ഹിറ്റായിരുന്നു. മീനാക്ഷി ചൗധരി, ശ്രീലീല, ജഗപതി ബാബു, ജയറാം, ബ്രഹ്മാനന്ദം, രേഖ, സുനില്‍, പ്രകാശ് രാജ് തുടങ്ങിയവരും 'ഗുണ്ടുര്‍ കാര'ത്തില്‍ വേഷമിടുന്നു. എസ് തമനാണ് ചിത്രത്തിന്റെ സംഗീതം.