സംവിധായകനും, നടനും, അവതാരകനുമായുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ രമേശ് പിഷാരടി. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. എന്നാൽ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. ഇവയ്ക്ക് എല്ലാം തന്നെ താരം നൽകുന്ന ക്യാപ്ഷനുകളും ഏറെ വ്യത്യസ്തമായി നിൽക്കാറുമുണ്ട്. അദ്ദേഹം പൊതുവേ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇൗ എഴുത്തുകൾ മൂലം ‘ക്യാപ്ഷൻ സിംഹം’ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു പുതിയ പോസ്റ്റ് പങ്കുവച്ച് എത്തിയിരിക്കുകയാണ് പിഷാരടി.
എന്റെ പേര് രമേഷ്, പ്രോഗ്രാം ചെയ്തു കിട്ടിയ പൈസ കൊണ്ട് പണ്ട് ടൂർ പോയിട്ടുണ്ട്. ഇപ്പോൾ വെറുതെ ഇരിക്കുന്നത് സിമ്പിൾ ആണ് ആർക്കു വേണമെങ്കിലും ചെയ്യാം’ എന്നാണ് ഒരു ചിത്രം പങ്കു വച്ച് പിഷാരടി കുറിച്ചിരിക്കുന്നത്. ക്യാപ്ഷനായി പിഷാരടി ലോക്ഡൗൺ കാലത്ത് ഹിറ്റായ ഒരു പരസ്യത്തിന്റെ പാരഡി രൂപമാണ് അവതരിപ്പിച്ചത്.
താരത്തിന്റെ ക്യാപ്ഷനെ പ്രകീർത്തിച്ച് നീരജ് മാധവ് ഉൾപ്പടെയുള്ള നിരവധി താരങ്ങളും ആരാധകരും ചിത്രത്തിനു താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്‌തു. പിഷാരടിയെ കഴിഞ്ഞേ ഒറ്റ വരിയിലൂടെ ചിരിപ്പിക്കാൻ ആരുമുള്ളൂ എന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ.