ജാംനഗറിലെ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെ ഷാറുഖ് ഖാന്‍ നടന്‍ രാംചരണിനോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സൈബ ഹസന്റെ കുറിപ്പ്.രാംചരണിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സെബ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
പ്രീ വെഡ്ഡിങ് ആഘോഷത്തിന്റെ ആദ്യ ദിനം വേദിയിലേക്ക് നൃത്തം ചെയ്യാനായി രാംചരണിനെ ക്ഷണിച്ചപ്പോള്‍ ഷാരൂഖ് ബഹുമാനമില്ലാത്ത രീതിയിലുള്ള വാക്കുകളാണ് ഉപയോഗിച്ചതെന്നാണ് സൈ കുറിക്കുന്നത്.ആര്‍ ആര്‍ ആറിലെ 'നാട്ടു നാട്ടു' എന്ന പാട്ടിന് അനുസരിച്ച് ഷാരൂഖും സല്‍മാന്‍ ഖാനും രാംചരണും വേദിയില്‍ നൃത്തം ചെയ്തിരുന്നു. ഈ സമയത്താണ് രാംചരണിനെ ഷാരൂഖ് അവര്‍ക്കൊപ്പം ചേരാന്‍ ക്ഷണിച്ചത്...
'ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്?' എന്നാണ് ഷാരൂഖ് ചോദിച്ചത്.....ഇതിനു പിന്നാലെ താന്‍ ആഘോഷത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പിന്നാലെ ഷാറുഖിനെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി. 'വണ്‍ റ്റു കാ ഫോര്‍' എന്ന ചിത്രത്തിലെ സംഭാഷണത്തിന് സമാനമായ കാര്യങ്ങളാണ് ഷാറുഖ് പറഞ്ഞശതന്നും അതെല്ലാം തമാശയായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. രാംചരണും ഭാര്യ ഉപാസനയും ജാംനഗറില്‍ പ്രീ വെഡ്ഡിങ് ആഘോഷത്തിനെത്തിയിരുന്നു. ഇരുവരുടെയും മേക്കപ്പ് ചെയ്തത് സെബയായിരുന്നു.