Latest News

റഹ്മാന്‍ നായകനായി എത്തുന്ന സമാറ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു നിവിന്‍ പോളി, ടോവിനോയും അടക്കമുള്ള യുവാതര നിര

Malayalilife
റഹ്മാന്‍ നായകനായി എത്തുന്ന സമാറ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു നിവിന്‍ പോളി, ടോവിനോയും അടക്കമുള്ള യുവാതര നിര

ഹ്മാന്‍ നായകനായെത്തുന്ന 'സമാറ ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളി, ടോവിനോ തോമസ്, ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷബീര്‍ കല്ലറക്കല്‍, മനോജ് ഭാരതിരാജ, സുശീന്ദ്രന്‍, രഞ്ജിത്ത് ജയകൊടി, ദിവ്യന്‍ഷാ കൗഷിക് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തീയേറ്ററുകളില്‍ എത്തിക്കും. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം, സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാന്‍, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരെ പോസ്റ്ററില്‍ കാണാം.

പോസ്റ്ററില്‍ റഹ്മാന്റെ കൈയില്‍ പിടിച്ചിരിക്കുന്ന ബുക്കിന് സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. ആ ബുക്ക് 1961 ജര്‍മന്‍ കാലഘട്ടവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഹിന്ദിയില്‍ ബജ്രംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത് മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

കുളു മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സിനു സിദ്ധാര്‍ത്ഥ് ,പശ്ചാത്തലസംഗീതം: ഗോപി സുന്ദര്‍,മ്യൂസിക് ഡയറക്ടര്‍: ദീപക് വാരിയര്‍,എഡിറ്റര്‍: ആര്‍ ജെ പപ്പന്‍, സൗണ്ട് ഡിസൈന്‍: അരവിന്ദ് ബാബു , കോസ്റ്റ്യൂം :മരിയ സിനു.

കലാസംവിധാനം: രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം: ദിനേശ് കാശി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്. ഡിസൈനര്‍: മാമിജോ, സ്റ്റില്‍സ് : സിബി ചീരന്‍. മാര്‍ക്കറ്റിംഗ്: ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ പി ആര്‍ ഒ: ബ്സ്‌ക്യൂറ. വിതരണം: മാജിക് ഫ്രെയിംസ്.

Read more topics: # റഹ്മാന്‍
Rahman Samara poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES