കീര്‍ത്തി സുരേഷ് വെബ് സീരീസില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. അക്കാ എന്ന പേരിട്ട സീരീസ് ധര്‍മ്മരാജ് ഷെട്ടി സംവിധാനം ചെയ്യുന്നു. റിവഞ്ച് ത്രില്ലറായി ഒരുങ്ങുന്ന സീരീസില്‍ രാധിക ആപ്തെയാണ് മറ്റൊരു പ്രധാന താരം. നേര്‍ക്കുനേര്‍ പോരാടുന്ന രണ്ടു പ്രധാന കഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്.
കീര്‍ത്തി സുരേഷ് സിനിമയില്‍ നായികയായതിന്റെ 10 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഗീതാഞ്ജലി സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീര്‍ത്തി അറ്റ്ലി ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമാണ് താരം. തെലുങ്ക് ചിത്രം മഹാനദിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ദുല്‍ഖര്‍ സല്മാന് ആയിരുന്നു നായകന്. വാശി എന്ന ചിത്രമാണ് മലയാളത്തില്‍ അവസാനം റിലീസ് ചെയ്തത്. തമിഴില്‍ സൈറണ്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. ജയം രവി നായകനായി എത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനും നിര്‍ണായകമായ വേഷത്തില്‍ എത്തുന്നുണ്ട്.
അതേസമയം, ബോളിവുഡിലൂടെ അഭിനയജീവിതം ആരംഭിച്ച രാധിക ആപ്തെ തമിഴ്, മറാത്തി, ബംഗാളി, ഇംഗ്ളീഷ് ഭാഷാ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ഫഹദ് ഫാസില്‍ നായകനായ ഹരം ആണ് രാധികയുടെ ഏക മലയാള ചിത്രം. സ്ക്രേഡ് ഗെയിംസിലൂടെയാണ് ആദ്യമായി സീരീസിന്റെ ഭാഗമാവുന്നത്.