Latest News

ഏറെ കാലമായി കാത്തിരുന്ന ഒത്തുച്ചേരലിന്റെ സന്തോഷം; ബാര്‍ബി' കാണാന്‍ റിമയും പാര്‍വതിയും കൂട്ടുകാരും ഒന്നിച്ച സന്തോഷം പങ്കിട്ട് താരങ്ങള്‍

Malayalilife
ഏറെ കാലമായി കാത്തിരുന്ന ഒത്തുച്ചേരലിന്റെ സന്തോഷം; ബാര്‍ബി' കാണാന്‍ റിമയും പാര്‍വതിയും കൂട്ടുകാരും ഒന്നിച്ച സന്തോഷം പങ്കിട്ട് താരങ്ങള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം പാര്‍വ്വതിയും റിമയും കൂട്ടുകാര്‍ക്കൊപ്പം ഒന്നിച്ച സന്തോഷ നിമിഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്.ഏറെ കാലമായി കാത്തിരുന്ന ഒത്തുച്ചേരലിന്റെ സന്തോഷം പങ്കിടുകയാണ് പാര്‍വതി.  കൂട്ടുകാര്‍ക്ക് ഒപ്പം ബാര്‍ബി കാണാന്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രളും പാര്‍വതി തിരുവോത്ത് പങ്ക് വച്ചു.

യാത്രാപ്രേമികളാണ് ഇരുവരും. ഇടയ്ക്ക് ഇരുവരും ഒന്നിച്ച് യാത്രകളും സംഘടിപ്പിക്കാറുണ്ട്. വൈറസ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ പാര്‍വ്വതിയും റിമയും ഒന്നിച്ചഭിനയിച്ചത്.

2006ല്‍ പുറത്തിറങ്ങിയ ഔട്ട് ഒഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സുപരിചിതയാവുന്നത്. സിറ്റി ഒഫ് ഗോഡ് , ബാംഗ്‌ളൂര്‍ ഡെയ്‌സ്, കൂടെ, ഉയരെ, ഹലാല്‍ ലൗ സ്റ്റോറി, പുഴു, വണ്ടര്‍ വുമണ്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

ക്യാമറയ്ക്ക് മുന്‍പിലും പിന്‍പിലും തിളങ്ങുന്ന റിമ കല്ലിംഗല്‍ വെള്ളിത്തിരയില്‍ പതിമൂന്നാം വര്‍ഷത്തിലാണ്. നീല വെളിച്ചം ആണ് റിമ നായികയായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം. അതേസമയം വൈറസ് എന്ന ചിത്രത്തിലാണ് റിമയും പാര്‍വതിയും അവസാനം ഒന്നിച്ചഭിനയിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

RIMA With parvathy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES