കാറുകളോടും ബൈക്കുകളോടുമൊക്കെ പ്രിയം കാത്ത് സൂക്ഷിക്കുന്നവരാണ് താരങ്ങള്‍. തങ്ങളുടെ വാഹനപ്രേമത്തെ കുറിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവരുടെ ശേഖരത്തിനിലവിൽ പഴയ ക്ലാസിക് മോഡലുകള്‍ മുതല്‍ പുതുപുത്തന്‍ മോഡലുകള്‍ വരെ ഉണ്ട്. മെഗാസ്റ്റാറിന്റെ കുടുംബത്തില്‍ മാത്രമല്ല ഇത്തരം വാഹന ശേഖരണം ഉള്ളത്. നടന്‍ പൃഥ്വിരാജിന്റെ വീട്ടിലെ കാര്യവും ഇതേ സ്ഥിതി തന്നെയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ പൃഥ്വിയുടെയും ദുല്‍ഖറിന്റെയും കാറുകളെ പറ്റിയുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്.
കാറുമായി പലപ്പോഴും ഡ്രൈവിങ്ങിനോട് അതീവ താല്‍പര്യമുള്ള താരങ്ങള്‍ പാഞ്ഞ് പോകാറുള്ളത് ആരാധകര്‍ക്ക് മിഴിവേകാറുണ്ട്. ഇവരുടെ പിന്നാലെ പലപ്പോഴും ക്യാമറകളുമായി കൂടാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖറിന്റെ പോര്‍ഷെയും തമ്മിലുള്ള മത്സരയോട്ടത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്.
ത്രസിപ്പിക്കുന്ന കാറോട്ടവുമായി കോട്ടയം-ഏറ്റൂമാനൂര്‍-കൊച്ചി റൂട്ടിലാണ് താരങ്ങള്‍ നിരത്തിലിറങ്ങിയത്. കറുത്ത നിറമുള്ള മുന്നില്‍ പോവുന്ന ലംബോര്‍ഗിനി കാറോടിക്കുന്നത് പൃഥ്വിരാജ് ആണെന്നാണ് വിവരം . തൊട്ട് പിന്നില്‍ പോര്‍ഷെ കാറില്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. ഇവർക്കൊപ്പം ചുവപ്പ് നിറമുള്ള കാറും ഉണ്ടായിരുന്നു. വീഡിയോ പകര്‍ത്തിയിരിക്കുന്നത് ബൈക്കില്‍ സ്്പീഡില്‍ പോയ യുവാക്കളാണ്
അതേ സമയം താരങ്ങളുടെ മുഖം വ്യക്തമല്ലാത്ത സാഹചര്യത്തിലും അത് പൃഥ്വിയും ദുല്‍ഖറുമാണെന്നാണ് ആരാധകര്‍ തുറന്ന് പറയുന്നത്. വീഡിയോ പകര്‍ത്തിയിരിക്കുന്ന യുവാക്കള്‍ തന്നെ മുന്നില്‍ പോയത് പൃഥ്വിരാജ് ആണെന്നും പുറകില്‍ വന്നത് ദുല്‍ഖറാണെന്നും പറയുന്നത് വ്യക്തമായി വിഡിയോയിലൂടെ കേള്‍ക്കാം. ഒരു ഫോട്ടോ എടുക്കാന്‍ നിന്ന് തരുമോ എന്ന് ദുല്‍ഖറിനോട് ചോദിക്കുന്നുണ്ടെങ്കിലും കാറില്‍ അതിവേഗത്തില്‍ പോവുകയായിരുന്നു..
കുറെ ദൂരം ഇവരെ യുവാക്കൾ പിന്തുടര്‍ന്നെങ്കിലും റോഡിലെ തിരക്ക് കുറഞ്ഞ സ്ഥലത്ത് എത്തിയതോടെ ലംബോര്‍ഗിനിയും പോര്‍ഷെയും അപ്രത്യക്ഷിതമാകുകയും ചെയ്‌തു. മാത്രമല്ല ആരാധകരിൽ നിന്നും പൃഥ്വിരാജിനെയും ദുൽഖറിനെയും അപ്രതീക്ഷിതമായി കണ്ടതിൻ്റെ സന്തോഷവും വന്നിരുന്നു.