Latest News

ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ, പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല; ദിലീഷ് പോത്തന്റെ ജോജിക്ക് എതിരെ വിമർശനവുമായി സച്ചിദാനന്ദൻ

Malayalilife
ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ, പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല; ദിലീഷ് പോത്തന്റെ ജോജിക്ക് എതിരെ വിമർശനവുമായി സച്ചിദാനന്ദൻ

ദിലീഷ് പോത്തൻ സംവിധാനത്തിൽ  ഒരുങ്ങിയ ചിത്രമാണ് ജോജി. ഈ മാസം ഏഴിനാണ് ആമസോൺ പ്രൈമിൽ ചിത്രം പ്രദർശനത്തിന് എത്തിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോജിയെ  അവതരിപ്പിച്ചത് നടൻ ഫഹദ് ഫാസിൽ ആണ്.  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, മുണ്ടക്കയം ജോജി, ബേസിൽ ജോസഫ് എന്നിവരാണ് അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  കവി സച്ചിദാനന്ദൻ. 

കവി സച്ചിദാനന്ദന്റെ വാക്കുകളിലൂടെ...

ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ "മക്ബൂല്‍ " പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാന്‍ കഴിഞ്ഞില്ല. ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും  playing-out മാത്രം. പ്രശ്നം  വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.

Poet sachidananthan comments on dileesh pothan movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES