Latest News

പേളിയുടെ പ്ലാസ്റ്റിക്ക് ഇലാസ്റ്റിക്ക് ഞെട്ടിച്ചു; അനുപമ പരമേശ്വരന്‍ കിടിലന്‍ പാര; സംഭവം വൈറല്‍

Malayalilife
പേളിയുടെ പ്ലാസ്റ്റിക്ക് ഇലാസ്റ്റിക്ക് ഞെട്ടിച്ചു; അനുപമ പരമേശ്വരന്‍ കിടിലന്‍ പാര; സംഭവം വൈറല്‍

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരവും ഇപ്പോള്‍ ലോക്ഡൗണ്‍ കാരണം കുടുംബത്തിനൊപ്പം വീട്ടില്‍ തന്നെയാണ്. എന്നാല്‍ലോക്ഡൗണില്‍ വറുതെയിരിക്കാന്‍ തയ്യാറല്ല പേളി. തന്റെതായ വീഡിയോകളും മറ്റുമായി ആരാധകരെ ചിരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.  താരത്തിന് അഭിനത്തിലും അവതരണത്തിലും മാത്രമല്ല  ക്രീയേറ്റിവിറ്റിയിലും അസാമാന്യ കഴിവുണ്ടെന്ന് ആരാധകര്‍ ലോക്ഡൗണില്‍ തിരിച്ചറിഞ്ഞിരുന്നു.

ഇപ്പോള്‍ ഒരു ചെറിയ വെബ്‌സീരിസുമായിട്ടാണ് പേളി പ്രേക്ഷകരെ ചിരിപ്പിക്കുകയും കൈയടി നേടുകയും ചെയ്യുന്നത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്റ്റിക് ഇലാസ്റ്റിക് സീരീസ് ആരാധകര്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. പൊട്ടിച്ചിരിയുടെ നിമിഷങ്ങള്‍ സമ്മാനിക്കുന്ന പ്ലാസ്റ്റിക് ഇലാസ്റ്റിക് വീഡിയോകള്‍ കുഞ്ഞു കുട്ടികള്‍ക്ക് വരെ ഇഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കി പേളി മാണി കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ പൂര്‍ണ്ണ രൂപം പേളിയുടെ യൂ ട്യൂബ് ചാനലിലൂടെ ലഭ്യമാണ്.

പ്ലാസ്റ്റിക്ക് എന്ന ചുള്ളത്തി പെണ്ണിന്റെയും ഇലാസ്റ്റിക്ക് എന്ന ചുള്ളന്‍ പയ്യന്റെയും പ്രണയകഥയാണ് പ്ലാസ്റ്റിക് ഇലാസ്റ്റിക് വീഡിയോയില്‍ കാണുക.. ഇതിന്റെ കണ്‍സപ്റ്റും ഡയറക്ഷനും എഡിറ്റിങ്ങുമെല്ലാം ചെയ്യുന്നത് പേളി തന്നയാണ്. ഫേസ്ആപ്പിലൂടെ മുഖത്ത് ചേഞ്ചസ് വരുത്തി പേളി തന്നെയാണ് പ്ലാസ്റ്റിക്കും ഇലാസ്റ്റിക്കുമായി എത്തുന്നത്. കഴിഞ്ഞ എപിസോഡില്‍ നടി പ്ലാസ്റ്റിക്കിന്റെ കൂട്ടുകാരിയായി അനുപമ പരമേശ്വരനും എത്തിയിരുന്നു.

ഇപ്പോഴിതാ പ്ലാസ്റ്റിക്കിന്റെ പുതിയ കൂട്ടുകാരനായി എത്തിയ കമ്പര്‍ക്കട്ടിനെയും ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിനെ വളയ്ക്കാനുള്ള തത്രപ്പാടിലാണ് കമ്പര്‍ക്കട്ട് എത്തിയിരിക്കുന്നതെങ്കിലും പ്ലാസ്റ്റിക്കിനെ അതിന് കിട്ടില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പേളിയുടെ പ്രിയതമന്‍ ശ്രീനിഷ്് തന്നെയാണ് കമ്പര്‍ക്കട്ട് എന്ന പുതിയ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം മീശ എടുത്ത് ശ്രീനിഷ് തന്റെ ലുക്കില്‍ മാറ്റം വരുത്തിയിരുന്നു.

ഏതായാലും പേളിയുടെ പുതിയ സീരീസ് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പ്രായഭേദമന്യേ ഉള്ളവര്‍ ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകരായി മാറിക്കഴിഞ്ഞു. പ്ലാസ്റ്റിക്കിന്റെയും ഇലാസ്റ്റിക്കിന്റെയും കമ്പര്‍ക്കട്ടിന്റെയുമൊക്കെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.

Pearly plastic elastic was shocked

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES