നടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് തെലുങ്ക് നടന്‍ പി. രവി ശങ്കര്‍.വൃഷഭയില്‍ ഇരുവരും സ്‌ക്രീന്‍ സ്പേസ് പങ്കിടുന്നുണ്ട്. ജീവിച്ചിരിക്കുന്ന ഇതിഹാസമായ മോഹന്‍ലാലിനോടോപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കരുതുന്നു എന്നാണ് മോഹന്‍ലാലിനെ കുറിച്ച് രവിശങ്കര്‍ പറഞ്ഞത്.
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന 'വൃഷഭ' ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുന്നത്.ജീവിച്ചിരിക്കുന്ന ഇതിഹാസം മോഹന്‍ലാല്‍ സാറിനൊപ്പം 'വൃഷഭ' എന്ന ചിത്രത്തില്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിടാനുള്ള മഹത്തായ ബഹുമതി ലഭിച്ചത് ഭാഗ്യമായി കരുതുന്നു''.-മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി. രവി ശങ്കര്‍ കുറിച്ചു.
കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെ കഥ കൂടിയാണ് വൃഷഭ.