ഹോമിയോ ഡോക്ടറായ കാര്‍ലോസ് കുരുവിള വ്യത്യസ്തനാണ്. മൊബൈല്‍ ഫോണോ വാഹനങ്ങളോ ഉപയോഗിക്കാന്‍ താല്പര്യം ഇല്ലാത്ത ആള്. അയാളുടെ ജീവിതരീതിയില്‍ വീര്‍പ്പുമുട്ടുന്ന ഭാര്യയും പരിഷ് കാരിയായ മകള്‍ റേച്ചലും . മകളുടെ ആഗ്രഹത്താല്‍ വീട്ടിലേക്ക് വന്നു കയറുന്ന കാര്‍ സൃഷ്ടിക്കുന്ന പുകിലുകളും സംഘര്‍ഷങ്ങളും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന കുടുംബചിത്രമാണ് ഡോ. കാര്‍ലോസ്
ന്നാ, താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി. പി. കുഞ്ഞികൃഷ്ണന്‍ ആദ്യമായി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോ. കാര്‍ലോസ് അനുറാം സംവിധാനം ചെയ്യുന്നു. അഭിറാം രാധാകൃഷ്ണന്‍, ഷാഹിന്‍ സിദ്ദിഖ്, അഖില്‍ പ്രഭാകര്‍, കൈലാഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സെപ്തംബര്‍ 20ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ട്രിബി പുതുവയലും അനുറാമും ചേര്‍ന്ന് എഴുതുന്നു. ഛായാഗ്രഹണം മാര്‍ട്ടിന്‍ മാത്യു,പശ്ചാത്തല സംഗീതം ബിജിബാല്‍ ഗാനരചന ആന്റണി പോള്‍, സംഗീതം അജയ് ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. എംആര്‍ എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സല്‍മാറ ഷെറീഫ് ആണ് നിര്‍മാണം.പി.ആര്‍.ഒ എ.എസ്.ദിനേശ്.