Latest News

എല്ലാത്തിനും ഉത്തരമുണ്ട്, കൃത്യമായ ഉത്തരം; അനൂപ് മേനോന്‍ ചിത്രം നിഗൂഢം' ടീസര്‍ കാണാം

Malayalilife
 എല്ലാത്തിനും ഉത്തരമുണ്ട്, കൃത്യമായ ഉത്തരം; അനൂപ് മേനോന്‍ ചിത്രം നിഗൂഢം' ടീസര്‍ കാണാം

അനൂപ് മേനോന്‍ നായകനായി എത്തുന്ന ''നിഗൂഢം'' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. പേര് പോലെ തന്നെ നിഗൂഢതകള്‍ നിറച്ചുള്ള ഒരു ടീസര്‍ തന്നെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്‌സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്

ജി & ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെ. നി ര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഇന്ദ്രന്‍സിനുമൊപ്പം സെന്തില്‍ കൃഷ്ണ, റോസിന്‍ ജോളി, ഗൗതമി നായര്‍, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - പ്രദീപ് നായര്‍, സംഗീനം - റോണി റാഫേല്‍, ഗാനങ്ങള്‍ - കൃഷ്ണ ചന്ദ്രന്‍ . സി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ് മുരുകന്‍, കലാ സംവിധാനം. - സാബുറാം,, വസ്ത്രാലങ്കാരം - ബസി ബേബി ജോണ്‍, മേയ്ക്കപ്പ് - സന്തോഷ് വെണ്‍പകല്‍ , എഡിറ്റിംഗ് - സുബിന്‍ സോമന്‍, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ - ശങ്കര്‍ , എസ്.കെ, ഫിനാന്‍സ് കണ്‍ട്രോളര്‍ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - ഹരി കാട്ടാക്കട .പ്രൊഡക്ന്‍ മാനേജര്‍ - കുര്യന്‍ ജോസഫ്, സ്റ്റില്‍സ് - അജി മസ്‌ക്കറ്റ് , മീഡിയ ഡിസൈന്‍ - പ്രമേഷ് പ്രഭാകര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.


 

Read more topics: # നിഗൂഢം
Nigoodam Malayalam Movie Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES