Latest News

നയന്‍താരയ്ക്ക് പിന്നാലെ നാഗചൈതന്യയും വിവാഹം നെറ്റ്ഫ്‌ളിക്‌സിന് വിറ്റു; ശോഭിതയുമായുള്ള വിവാഹം നൈറ്റ്ഫ്‌ളിക്‌സ് വാങ്ങിയത് 50 കോടിക്ക്; നയന്‍താര വിവാഹം വിറ്റ് കാശാക്കിയതിന് വിമര്‍ശിച്ച് ശോഭ ഡേ

Malayalilife
നയന്‍താരയ്ക്ക് പിന്നാലെ നാഗചൈതന്യയും വിവാഹം നെറ്റ്ഫ്‌ളിക്‌സിന് വിറ്റു; ശോഭിതയുമായുള്ള വിവാഹം നൈറ്റ്ഫ്‌ളിക്‌സ് വാങ്ങിയത് 50 കോടിക്ക്; നയന്‍താര വിവാഹം വിറ്റ് കാശാക്കിയതിന് വിമര്‍ശിച്ച് ശോഭ ഡേ

തെലുങ്കിലെ പ്രമുഖ താരകുടുംബമാണ് നാഗാര്‍ജുനയുടേത്. നടന് പിന്നാലെ മക്കളും സിനിമയിലേക്ക് എത്തിയതോടെ കുടുംബത്തിലെ ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകളായി. ഇപ്പോഴിതാ നാഗാര്‍ജുനയുടെ രണ്ടു മക്കളും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് പുറത്തുവരുന്നത്.

മൂത്ത മകനും നടനുമായ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും ഡിസംബര്‍ നാലിന് വിവാഹിതരാകും. ഇതിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളിലാണ് കുടുംബം. വിവാഹ വിശേഷങ്ങള്‍ ഓരോന്നായി പുറത്തു വരുന്നതിനിടെ റെക്കോര്‍ഡ് തുകയ്ക്ക് താരങ്ങളുടെ വിവാഹം സ്ട്രീമിംഗ് ചെയ്യാനുള്ള അവകാശം നെറ്റ്ഫ്ലിക്സിന് നല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിന്റെ ദൃശ്യങ്ങള്‍ നെറ്റ്ഫ്ലിക്സിന് നല്‍കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 25 കോടി രൂപയ്ക്ക് ആയിരുന്നു നയന്‍സ് വിവാഹദൃശ്യങ്ങള്‍ വിറ്റത്. സ്വന്തം വിവാഹം പോലും കോടികള്‍ക്ക് വില്‍ക്കാന്‍ നാണമില്ലേ എന്ന ചോദ്യം നടിക്ക് നേരിടേണ്ടതായി വന്നിരുന്നു.

എന്നാല്‍ നയന്‍താരയെ കടത്തിവെട്ടുന്ന തുകയ്ക്കാണ് നാഗചൈതന്യയും ശോഭിതയും അവരുടെ വിവാഹം വിറ്റതെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ട്രേഡ് അനലിസ്റ്റ് മനോബാല വിജയ ബാലന്‍ ആണ് ഈ കണക്ക് വിവരം പുറത്ത് വിട്ടത്. നയന്‍താര 25 കോടിയാണ് വാങ്ങിയതെങ്കില്‍ അതിന്റെ ഇരട്ടിയായി 50 കോടിയാണ് ആകെ നാഗചൈതന്യയും ശോഭിതയും വാങ്ങിയിരിക്കുന്നത്.

ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം. ഹൈദരാബാദിലെ തന്റെ കുടുംബത്തിന്റെ അന്നപൂര്‍ണ എന്ന സ്റ്റുഡിയോയില്‍ മുത്തച്ഛന്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ (എഎന്‍ആര്‍) പ്രതിമയ്ക്ക് മുന്നില്‍ വച്ചായിരിക്കും വിവാഹം നടക്കുകയെന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു.

തെലുങ്ക് ആചാരപ്രകാരമായിരിക്കും നാഗ ചൈതന്യയും ശോഭിതയുടെയും വിവാഹം. ഡെസ്റ്റിനേഷന്‍ വിവാഹമായിരിക്കില്ലെന്നും വളരെ സിംപിളായി വീടിനകത്ത് നടക്കുന്ന ചടങ്ങ് എന്ന നിലയിലായിരിക്കും വിവാഹമെന്നാണ് സൂചന. പ്രൊഫഷണല്‍ ഡിസൈനര്‍മാരില്‍ നിന്നും മാറി പ്രാദേശികമായി ലഭിക്കുന്ന വിവാഹ വസ്ത്രങ്ങളാണ് ഇരുവരും തിരഞ്ഞെടുത്തത്. ഇത്തരത്തില്‍ വ്യത്യസ്തമായൊരു വിവാഹത്തിനാണ് താരങ്ങള്‍ ഒരുങ്ങുന്നത്.

ന്‍താരയാണ് ഇങ്ങനെയൊരു ട്രെന്റിന് ആരംഭം കുറിച്ചത്. വെറുമൊരു വിവാഹ വീഡിയോയായി ഒതുങ്ങാതെ, ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകള്‍ കൂടി ഉള്‍പ്പെടുത്തിയ ജീവിതഗന്ധിയായ ദൃശ്യമായി 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍' എന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങി. മറ്റു പല സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളെ തട്ടിച്ചുനോക്കുമ്പോള്‍ 190ലധികം രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ച നെറ്റ്ഫ്‌ലിക്‌സ് എന്തുകൊണ്ടും അവര്‍ തിരഞ്ഞെടുക്കുകയായിരുന്നത്രെ

എന്നാല്‍ ഈ ഡോക്യുമെന്ററിയെ വിമര്‍ശിച്ച് നോവലിസ്റ്റ് ശോഭ ഡേ രംഗത്തെത്തി. വിവാഹ ഫൂട്ടേജ് പണം സമ്പാദിക്കാന്‍ ഉപയോഗിച്ചതിന് നയന്‍താരയെ ആക്ഷേപിച്ചിരിക്കുകയാണ് ശോഭ ഡേ. നെറ്റ്ഫ്ളിക്സില്‍ എന്ന ചിത്രത്തിന്റെ പ്രൊമോ കാണുന്നത് വരെ 'ലേഡി സൂപ്പര്‍ സ്റ്റാര്‍' നയന്‍താരയുടെ മെഗാ സ്റ്റാര്‍ പവറിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്നാണ് ശോഭ ഡേ കുറിച്ചിരിക്കുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്ലിക്സിലെ ബിയോണ്ട് ദ് ഫെയറിടെയ്ലിന്റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി.'

എന്തൊക്കെയായിരുന്നു.. നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു.. ബ്ലാ.. എന്ത് നാശമാണിത്. എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളും അവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു'' എന്നാണ് ശോഭ ഡേ കുറിച്ചിരിക്കുന്നത്.

Netflix buys digital streaming rights of Naga Chaitanya wed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക