Latest News

കമല്‍ഹാസന്‍ അന്ന് എന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു: നെടുമുടി വേണു

Malayalilife
കമല്‍ഹാസന്‍ അന്ന് എന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു: നെടുമുടി വേണു

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ്  നടൻ നെടുമുടി വേണു. നിരവധി സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം താരം നേടിയെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്നെ തമിഴിലേക്ക് വരാനായി ഒരു കാലത്ത് കമല്‍ഹാസന്‍ ഒരുപാട് നിര്‍ബന്ധിച്ചുവെന്നും വേണ്ടി വന്നാല്‍ തന്റെ പിഎ ആയിട്ടോ സെക്രട്ടറിയായിട്ടോ നില്‍ക്കാമെന്ന് കമല്‍ഹാസന്‍ അന്ന് തമാശ രൂപേണ പറഞ്ഞതായി ഇപ്പോൾ തുറന്ന് പറയുകയാണ് നെടുമുടി വേണു. 

'കമല്‍ഹാസന്‍ പറഞ്ഞത്, 'നിങ്ങള്‍ ഇനി മലയാളത്തില്‍ അഭിനയിച്ചിട്ടു ഒരു കാര്യവുമില്ല. നിങ്ങള്‍ ഇനി എന്ത് കാണിച്ചിട്ടും മലയാളിയെ വിസ്മയിപ്പിക്കാന്‍ കഴിയില്ല. കാരണം നിങ്ങള്‍ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ കഴിഞ്ഞത് മാക്സിമം ചെയ്തു കഴിഞ്ഞു. അത് കൊണ്ട് തമിഴിലേക്ക് വരിക. ഞാന്‍ നിങ്ങളുടെ സെക്രട്ടറിയായിട്ടോ, പിഎ ആയിട്ടോ നില്‍ക്കാം. ഇവിടെ വന്നാല്‍ നമുക്ക് ഒന്നേ എന്ന് തുടങ്ങാം'.

തമിഴില്‍ എപ്പോഴും ഹീറോയുടെ അപ്പ വേഷത്തിലാണ് കൂടുതലും എന്നെ വിളിക്കുക. തുടരെ തുടരെ അങ്ങനെ വന്നപ്പോള്‍ കുറെ സിനിമകള്‍ വേണ്ടെന്നുവെച്ചു. ശങ്കര്‍- കമല്‍ഹാസന്‍ ടീമിന്റെ 'ഇന്ത്യന്‍' എന്ന സിനിമയില്‍ കമല്‍ഹാസന്‍ നിര്‍ദ്ദേശിച്ചിട്ടാണ് എനിക്ക് വേറിട്ട ഒരു കഥാപാത്രം തമിഴില്‍ ലഭിച്ചത്'. നെടുമുടി വേണു പറയുന്നു. 

Nedumudi venu words about kamala hassan wish

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES