തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ലേഡിസൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ താരത്തിന്റെ സിനിമയിലേക്ക് ഉള്ള തുടക്കം മലയാളം ചലച്ചിത്ര മേഖലയിലൂടെയായിരുന്നു. താരം തന്റെ കാമുകന്‍ വിഘ്‌നേഷ് ശിവനും ഒത്ത് ഗോവയില്‍ നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഗോവയില്‍ വെച്ച് അമ്മ ഓമന കുര്യന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിക്കുകയാണ് നടി.
അമ്മയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രം വിഘ്‌നേഷ് ശിവനാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഡിയറസ്റ്റ് അമ്മൂ, മിസിസ് കുര്യന്‍ എന്നാണ് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അതേസമയം നേരത്തെ തന്നെ നയന്‍ാതരയുടെയും വിഘ്‌നേഷിന്റെയും ഗോവയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. നയന്‍താര കുടുംബത്തോടൊപ്പം കൊച്ചിയില്‍ വെച്ച് ഓണം ആഘോഷിച്ച ശേഷമാണ് ഗോവയിലേക്ക് പറന്നത്.
ഇവരോടൊപ്പം വിഘ്‌നേഷിന്റെ കുടുംബവും ഉണ്ടായിരുന്നു. കോവിഡ് ബാധ സിനിമ മേഖലയെ ബാധിച്ചതോടെ സിനി മാ തിരക്കുകളില്‍ നിന്നും വിട്ടു നിന്ന നയന്‍താര കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൂടുതലായും സമയം ചിലവിടുന്നതും. നയന്‍താരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മനാണ്. ചിത്രത്തില്‍ ദേവീ വേഷത്തിലാണ് താരം ഏവർക്കും മുന്നിൽ എത്തുന്നത്.