ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. അതേ സമയം നവ്യ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. എന്നാൽ ഇപ്പോൾ നവ്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
കിടിലൻ മേക്ക് ഓവർ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ ടോപ്പും പലാസോയും ഷ്രഗ്ഗുമണിഞ്ഞുള്ള ലുക്കിലാണ് താരം ഇൻസ്റാഗ്രാമിലൂടെ ചിത്രം പങ്കുവയ്ച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് ചുവടെ കിടിലൻ മേക്കോവറാണെന്നും, നവ്യ ചേച്ചിന്ന് വിളിച്ച് ഇനി നവ്യ "അനിയത്തി"ന്നു വിളിക്കേണ്ടി വരും. അടിപൊളിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകർ നൽകിയിരിക്കുന്ന കമന്റ്.
ലോക്ക് ഡൌൺ കാലത്ത് മകനൊപ്പമുള്ള വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവച്ചിരുന്നുവിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന നവ്യ ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തില്‍ നവ്യ അവതരിപ്പിക്കുന്നത്.