മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ടൊവിനോയുടെ മനോഹരമായ ഛായാചിത്രം നദ എന്ന പെൺകുട്ടിയാണ് വരച്ചത് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
ടൊവിനോയുടെ മനോഹരമായ ഛായാചിത്രം നദ എന്ന പെൺകുട്ടിയാണ് വരച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രം ടൊവിനോയ്ക്ക് അയച്ചിട്ടും യാതൊരു വിധ മറുപടിയും കിട്ടാതെ വന്നപ്പോൾ നിരാശയിലായിരുന്നു നദ. മകളുടെ സങ്കടം സഹിക്കാനാകാതെ ഒരു ഗ്രൂപ്പിൽ അമ്മ റംസീൻ റഷീദ് പങ്കുവെച്ചതോടെ ടൊവിനോ മറുപടി അറിയിക്കുകയായിരുന്നു.
‘ടൊവിനോയുടെ റിപ്ലൈയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മോൾ നദയുടെ ഡ്രോയിങ്ങ്. പല തരത്തിലും അവൾ ഈ ഫോട്ടോ ടൊവിനോയ്ക്ക് അയച്ചു..റിപ്ലൈ കിട്ടാതെ നിരാശയിലായി. ഇപ്പോൾ ടൊവിനോയെ നേരിട്ട് കണ്ടാൽ ഓടിച്ചിട്ട് കടിക്കും എന്ന് പറഞ്ഞു നടപ്പാണ്..’- ചിത്രത്തിനൊപ്പം റംസീൻ റഷീദ് കുറിക്കുന്നു.
ടൊവിനോയുടെ ശബ്ദ സന്ദേശം സോഷ്യൽ മീഡിയ മാനേജറും കമ്മ്യൂണിക്കേഷൻസ് വിദഗ്ധനുമായ വിപിൻ കുമാറിന്റെ ശ്രദ്ധയിൽ ഈ പോസ്റ്റ് പെട്ടതോടെ നദയ്ക്ക് എത്തി. ‘മോള് ഗംഭീരമായി വരച്ചിട്ടുണ്ട്, ഇനിയും ഇതിലും നന്നായി വരയ്ക്കണം” എന്നായിരുന്നു ടൊവിനോയുടെ വാക്കുകൾ. താരത്തിന്റെ വാക്കുകൾക്ക് നദി രേഖപ്പെടുത്തി നദ എത്തുകയും ചെയ്തിരുന്നു.