നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് നദിയ മൊയ്ദു. മുംബൈയില്‍ സെറ്റിന്‍ഡായ മലയാളി ദമ്പതികളുടെ മകളായ നദിയ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മലയാള സിനിമയിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി സിനിമകളില്‍ നദിയ വേഷമിട്ടു. 1988ല്‍ വിവാഹം കഴിഞ്ഞ ശേഷവും സിനിമയില്‍ സജീവമായിരുന്ന നദിയ ആദ്യ മകളുടെ ജനനത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. മലയാള നടിമാരിലെ മമ്മൂട്ടി എന്നാണ് നദിയ അറിയപ്പെടുത്തത്. രണ്ടു പെണ്‍മക്കളുടെ അമ്മയായിട്ടും ഇപ്പോഴും ചെറുപ്പക്കാരിയായി തുടരുകയാണ് നദിയ. എന്നാൽ ഇപ്പോൾ താരം രവിവര്‍മ്മ ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് നാം ഫൗണ്ടേഷന്‍ ജീവന്‍ നല്‍കിയപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനെപ്പറ്റി തുറന്ന് പറയുകയാണ്. ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു താരം പങ്കുവച്ചിരിക്കുന്നത്.
'നാം ഫൗണ്ടേഷന്‍ പുനര്‍ നിര്‍മിച്ച രവിവര്‍മ്മാ ക്ലാസിക്ക് ഫോട്ടോഷൂട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്, ഒരു അംഗീകാരം തന്നെയാണ്. ശ്രീ. രാജാ രവിവര്‍മ്മയുടെ കാലാതീതമായ ഈ കലാസൃഷ്ടി, ശുദ്ധമായ ഇന്ത്യന്‍ സംവേദനക്ഷമതയില്‍ അടിയുറപ്പിച്ച് യൂറോപ്യന്‍ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഒന്നായിരുന്നു. അതിലൂടെ പുരാണങ്ങളുടെ വിശിഷ്ടമായ പ്രാതിനിധ്യമാണ് അദ്ദേഹം വരച്ചിട്ടത്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെ പെയിന്റിംഗ് ആത്മാര്‍ത്ഥമായിത്തന്നെ പ്രതിഫലിപ്പിക്കുന്നുണ്ട്. സുഹാസിനി മണിരത്‌നത്തിന്റെ ആശയവും, വെങ്കെട് രാമന്റെ ഫോട്ടോഗ്രഫിയും, പത്മജ വെങ്കട്‌റാമിന്റെ ഡിസൈനും എല്ലാവരുംതന്നെ നല്ല റിസള്‍ട്ടിനായി പ്രവര്‍ത്തിച്ചു.'
മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടിയായിരുന്നു നടിയും സംവിധായികയുമായ സുഹാസിനി രാജാ രവിവര്‍മ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.