മലയാള സിനിമയുടെ തന്നെ താരവിസ്മയമാണ് നടൻ മോഹൻലാൽ. നിരവധി കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. സിനിയോടുള്ള അടക്കാനാവാത്ത പ്രണയമാണ് മോഹൻലാൽ എന്ന നടനെ പ്രേക്ഷരുടെ സ്വന്തം ലാലേട്ടനാക്കി മാറ്റിയത്. താരത്തിന്റെ പോലെ തന്നെ താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഭാര്യ സുചിത്രയിൽ നിന്ന് സങ്കടപ്പെടുത്തി വാക്കുകൾ തുറന്ന് പറയുകയാണ് മോഹൻലാൽ.
ദുബായിൽ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് തന്നെ യാത്ര അയക്കാൻ സുചിത്രയും കൂടെ വന്നു.യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയിൽ ഇരിക്കുമ്പോൾ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള ബാഗിൽ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്."ഞാൻ ബാഗ് തുറന്നു നോക്കുമ്പോൾ അതൊരു സമ്മാനമായിരുന്നു. ഒരു മോതിരം.അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു. ഇന്ന് നമ്മുടെ വിവാഹവാർഷികമാണ്. ഇതെങ്കിലും മറക്കാതിരിക്കൂ എന്ന്. സുചിത്രയുടെ വാക്കുകൾ അന്ന് തന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി.
മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി തീയതി ഓർത്തുവെച്ചു വിഷ് ചെയ്യുന്ന ആളല്ല ഞാൻ. പക്ഷെ ഇത്തരം ചെറിയ കാര്യങ്ങൾ മറ്റുള്ളവർക്ക് വലിയ കാര്യങ്ങളാണ്. ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുന്ന ആളാണ് എന്ന് എനിക്ക് തന്നെ തോന്നി .ഈ ദിവസമെങ്കിലും മറക്കാതിരിക്കു എന്ന് സുചിത്ര പറഞ്ഞത് എന്നെ വിഷമിപ്പിച്ചു.
ചെറിയ കാര്യങ്ങൾ എന്നത് വലിയ കാര്യങ്ങളേക്കാൾ പ്രധാനമാണ് എന്ന് എനിക്ക് മനസിലായി. അതിനു ശേഷം ഏപ്രിൽ 28 എന്ന ആ വിവാഹ ദിവസം ഞാൻ മറന്നിട്ടില്ല.എന്റെ ജീവിതത്തിൽ വലിയ തിരിച്ചറിവ് ഉണ്ടാക്കിയ ദിവസമായിരുന്നു അത്. ചെറിയ കാര്യങ്ങൾ ചെയ്യാതിരിക്കരുത് എന്ന് ഞാൻ മനസിലാക്കി- മോഹൻലാൽ പറയുന്നു.