മലയാളത്തിന്റെ ലാളിത്യമുള്ള ഒരു നടനാണ് മോഹൻലാൽ. നിരവധി അവിസ്മരണീയമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം അടുത്തിടെ കരസേനയില്‍ ലെഫ്റ്റനന്റായി ചുമതലയേറ്റ വിസ്മയക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. നടനും ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാല്‍ ജീവിതത്തില്‍ നേരിടേണ്ടിവന്ന കഠിന സാഹചര്യങ്ങളെ മറികടന്ന് സ്വപ്നം കീഴടക്കിയതിന് പിന്നില്‍ വിസ്മയയുടെ നിരന്തര പരിശ്രമവും കഠിനാധ്വാനവും ആണെന്ന് തുറന്ന് പറയുകയാണ്.
മൂന്നുവര്‍ഷത്തെ കഠിനാധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായാണ് കേരളത്തില്‍ നിന്നും വിസ്മയ കരസേന ഓഫീസറായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ വിസ്മയയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കരസേനയില്‍ എത്തിപ്പെടുക എന്നത് വലിയ സ്വപ്നങ്ങളില്‍ മാത്രം ആയിരുന്നു , പക്ഷേ അവളുടെ വഴിയില്‍ താങ്ങായി അച്ഛന്‍ കരുതലോടെ കൂടെ നിന്നു . അങ്ങനെ മൂന്നു വര്‍ഷത്തെ നിരന്തര പ്രയത്നവും നിശ്ചയദാര്‍ഢ്യവും ഒത്തു ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ കരസേനയില്‍ ലെഫ്റ്റനന്റ് റാങ്ക് പദവിയില്‍ ചുമതലയേറ്റിരിക്കുകയാണ് ഇപ്പോള്‍ വിസ്മയ.
ഇത്തരത്തില്‍ അഭിമാനിക്കാവുന്ന നിരവധി കഥകള്‍ നമുക്കു ചുറ്റും ഉണ്ടാവും, ഈ ശോഭയുള്ള ചെറുപ്പക്കാര്‍ ഇന്ത്യയുടെ തന്നെ ഭാവിയുടെ അഭിമാനവും പ്രതീക്ഷയും ആകട്ടെയെന്നും താരം സമൂഹമാധ്യമത്തിലൂടെ കുറിച്ചു. ലെഫ്റ്റനന്റ് ആയി വിസ്മയ സുന്ദറാണ് ചുമതലയേറ്റത്.