Latest News

ദുബായിലെ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഒരുക്കി മീരാ നന്ദനും ശ്രീജുവും; ആടിയും പാടിയും എന്‍ഗേജ്മെന്റ് പാര്‍ട്ടിയുമായി നടി; വീഡിയോ കാണാം

Malayalilife
 ദുബായിലെ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഒരുക്കി മീരാ നന്ദനും ശ്രീജുവും; ആടിയും പാടിയും എന്‍ഗേജ്മെന്റ് പാര്‍ട്ടിയുമായി നടി; വീഡിയോ കാണാം

ദുബായിലെ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹനിശ്ചയ പാര്‍ട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരന്‍ ശ്രീജുവും. മീര തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്‍ഗേജ്‌മെന്റ് പാര്‍ട്ടി, ദുബായ് ഫാമിലി, ബ്രൈഡ് ടു ബി, മൈ ദുബായ് എന്നീ ഹാഷ്ടാഗുകളും വിഡിയോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു.

സെപ്റ്റംബറിലാണ് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് മീര നന്ദന്‍ വെളിപ്പെടുത്തുന്നത്. നാട്ടില്‍ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയില്‍നിന്നു കാവ്യ മാധവന്‍, ആന്‍ അഗസ്റ്റിന്‍, ശ്രിന്ദ എന്നിവരാണ് എത്തിയത്.

രഹസ്യമായി നടന്ന വിവാഹ ചടങ്ങിന്റെ ഫോട്ടോ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വരന്‍ ശ്രീജു. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്‍.

ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ശ്രീജു അക്കൗണ്ടന്റാണ്. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു. വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് മീര പറഞ്ഞിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Nandhaa (@nandan_meera)

Meera Nandhan engagement party

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES