യുദ്ധത്തെ ഡിക്ലയര്‍ പണ്ണീട്ടാ..' തമിഴ് ബോക്‌സ് ഓഫിസും തൂക്കാന്‍ 'മാര്‍ക്കോ'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ തമിഴ് ടീസര്‍ പുറത്ത്

Malayalilife
 യുദ്ധത്തെ ഡിക്ലയര്‍ പണ്ണീട്ടാ..' തമിഴ് ബോക്‌സ് ഓഫിസും തൂക്കാന്‍ 'മാര്‍ക്കോ'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ തമിഴ് ടീസര്‍ പുറത്ത്

ലയാളത്തിലെ മോസ്റ്റ് വലയന്റ ഫിലിം എന്ന ലേബലിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ് 'മാര്‍ക്കോ'. പ്രേക്ഷകര്‍ വലിയ ആകാംഷയോടെ ചിത്രത്തെ കാത്തിരിക്കുന്നത്. പ്രഖ്യാപനം വന്നത് മുതല്‍ ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താന്‍ പോകുന്നത്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ ചിത്രത്തിന്റെ മലയാളം, തെലുങ്ക് ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. തെലുങ്ക് ടീസര്‍ അനുഷ്‌ക ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. ഹിന്ദി ടീസര്‍ നേരത്തെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം പുറത്തിറക്കിയിരുന്നു. 30 കോടി ബജറ്റില്‍ ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. 

മോസ്റ്റ് വയലന്റ് ഫിലിം' എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതായിരുന്നു ടീസര്‍. 5 ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം ഹിന്ദി, തെലുങ്ക് ടീസറുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി മാറി കഴിഞ്ഞു. നിലവില്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണുള്ളത്. 

സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തില്‍ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് മാര്‍ക്കോ നിര്‍മിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

Marco Official Tamil Teaser Unni Mukundan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES