തെന്നിന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ ഗൗതം മേനോന്‍ മലയാളത്തില്‍ സിനിമയൊരുക്കുന്നുവെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയരുന്നു.മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്നും ദുല്‍ഖര്‍ ചിത്രം എബിസിഡിയുടെ രചയിതാക്കളാവും ഈ സിനിമയുടെ രചനയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാലിപ്പോള്‍ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി സാമന്ത നായികയായി എത്തുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ആദ്യമായാണ് സാമന്ത മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 15ന് ചെന്നൈയില്‍ ആരംഭിക്കും. ജൂണ്‍ 20ന് മമ്മൂട്ടി ജോയിന്‍ ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മ്മാണം.
പൂര്‍ണമായും ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന മമ്മൂട്ടി- ഗൗതം മേനോന്‍ ചിത്രത്തിന് നവീന്‍ ഭാസ്‌കര്‍ രചന നിര്‍വഹിക്കുന്നു. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നിറയുമ്പോഴും ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.