Latest News

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം കാതലിന് ഖത്തറിലും കുവൈറ്റിലും വിലക്കെന്ന് സൂചന; ജ്യോതിക നായികയായി എത്തുന്ന ചിത്രം റീലിസിനെത്താത്ത് ചിത്രത്തിന്റെ ഉള്ളടക്കം മൂലമെന്ന് റിപ്പോര്‍ട്ട്; ചിത്രം വ്യാഴാഴ്ച തിയേറ്ററുകളില്‍

Malayalilife
റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം കാതലിന് ഖത്തറിലും കുവൈറ്റിലും വിലക്കെന്ന് സൂചന; ജ്യോതിക നായികയായി എത്തുന്ന ചിത്രം റീലിസിനെത്താത്ത് ചിത്രത്തിന്റെ ഉള്ളടക്കം മൂലമെന്ന് റിപ്പോര്‍ട്ട്; ചിത്രം വ്യാഴാഴ്ച തിയേറ്ററുകളില്‍

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതല്‍ റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തുക. ജ്യോതിക നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചില പ്രദേശങ്ങളില്‍ കാതല്‍ ബാന്‍ ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്. 

ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ആണ് മമ്മൂട്ടി ചിത്രത്തിന് ബാന്‍ ഏര്‍പ്പെടുത്തിയതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കാതലിന്റെ ഉള്ളടക്കമാണ് ബാനിന് കാരണമെന്നും ഇവര്‍ പറയുന്നു. നേരത്തെ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും ബാന്‍ വന്നിരുന്നു. ഉള്ളടക്കം ആയിരുന്നു അന്നും കാരണമായി പറഞ്ഞത്. സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രം സ്വവര്‍ഗാനുരാഗിയുടെതാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും ഇവിടെ ബാന്‍ ചെയ്തിരുന്നു. അന്നും ഉള്ളടക്കമാണ് കാരണമായി പറഞ്ഞത്.

മമ്മൂട്ടിയുടെ നായികയായി ആദ്യമായാണ് തെന്നിന്ത്യന്‍ സുന്ദരി ജ്യോതിക എത്തുന്നത്. 12 വര്‍ഷത്തിനുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് കാതല്‍. ലാലു അലക്‌സ്, മുത്തുമണി, ചിന്നുചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മ?റ്റു താരങ്ങള്‍. ഛായാഗ്രഹണം സാലു കെ തോമസ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് നിര്‍മ്മാണം. ആദര്‍ശ് സുകുമാരനും പോള്‍സന്‍ സ്‌കറിയയും ചേര്‍ന്നാണ് രചന. വേഫെറെര്‍ ഫിലിംസ് ആണ് വിതരണം.

Mammootty film Kathal releasing banned

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES