Latest News

ഏജന്റ് കേരളാ പ്രൊമോഷന് ഗംഭീര തുടക്കം : മമ്മൂട്ടിയുടെ 50 അടി കട്ട്ഔട്ട് ഒരുക്കി അണിയറ പ്രവര്‍ത്തകര്‍

Malayalilife
 ഏജന്റ് കേരളാ പ്രൊമോഷന് ഗംഭീര തുടക്കം : മമ്മൂട്ടിയുടെ 50 അടി കട്ട്ഔട്ട് ഒരുക്കി അണിയറ പ്രവര്‍ത്തകര്‍

മ്മൂട്ടി കേണല്‍ മഹാദേവനായെത്തുന്ന പാന്‍ ഇന്ത്യന്‍ മാസ്സ് ആക്ഷന്‍ ചിത്രമാണ് ഏജന്റ്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ന് കോഴിക്കോട് നഗരത്തിലെ എ.ആര്‍.സി കോര്‍ണേഷന്‍ തിയേറ്ററില്‍ മമ്മൂട്ടിയുടെ അന്‍പതു അടി ഉയരത്തിലുള്ള കട്ട്ഔട്ട് കേരളാ ഡിസ്ട്രിബ്യുട്ടേഴ്‌സ് ആയ യൂലിന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിച്ചു. ചടങ്ങില്‍ യൂലിന്‍ പ്രൊഡക്ഷന്‍സ് സാരഥികളായ അഖില്‍ മുരളി, ആഷിക് മുരളി എന്നിവരും ഓള്‍ കേരള മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും പങ്കെടുത്തു. ഏജന്റ് പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ അഖില്‍ അഖിനേനി മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങള്‍ എപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'ഏജന്റില്‍ റോ ചീഫ് ആയി മമ്മൂട്ടി സാറാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് താനെന്നും അദ്ദേഹവുമായി ഒരുമിച്ചുള്ള ഒരുപാടു ആക്ഷന്‍ സീനുകള്‍ ഉള്ള ചിത്രമാണ് ഏജന്റെന്നും അഖില്‍ മനസ്സ് തുറന്നു'.തെലുഗിലെ യുവതാരം അഖില്‍ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രില്‍ 28നു മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ ലോകവ്യാപകമായി റിലീസ് ചെയ്യും.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീന്‍ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Read more topics: # ഏജന്റ്.
Mammootty Agent Movie:

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES