ഉത്തര്‍പ്രദേശില്‍ ഗായികയും നടിയുമായ മല്ലിക രജ്പുതിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമ്മ സുമിത്ര സിംഗ് പറ്ഞു.
കോട്വാലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
2014ല്‍ കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തിയ റിവോള്‍വര്‍ റാണി എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. ഷാന്‍ റഹ്മാന്റെ യാരാ തുഝെ എന്ന മ്യൂസിക് വിഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016ല്‍ ബിജെപിയില്‍ ചേര്‍ന്ന മല്ലിക രണ്ടുവര്‍ഷത്തിനു ശേഷം പാര്‍ട്ടി വിട്ടു.
പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ മല്ലികാ രാജ്പുത് 2022-ല്‍ ഭാരതീയ സവര്‍ണ സംഘ് നാഷണല്‍ സെക്രട്ടറി ജനറല്‍ ആയി. കഥക് പരിശീലകയായിരുന്നു. ഗസലുകള്‍ എഴുതുകയും വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.