കഴിഞ്ഞ 30 വര്‍ഷത്തെ എന്റെ ജീവിതത്തില്‍ ഇതുവരെ മറ്റൊരാളോടും തോന്നാത്ത അടുപ്പമാണ് എനിക്ക് അവളോട് തോന്നുന്നതെന്ന് നവനീത്;  മാതാപിതാക്കള്‍ പ്രണയിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം മാളവിക ജയറാം; വിവാഹ നിശ്ചയ വീഡിയോ പുറത്ത്

Malayalilife
topbanner
 കഴിഞ്ഞ 30 വര്‍ഷത്തെ എന്റെ ജീവിതത്തില്‍ ഇതുവരെ മറ്റൊരാളോടും തോന്നാത്ത അടുപ്പമാണ് എനിക്ക് അവളോട് തോന്നുന്നതെന്ന് നവനീത്;  മാതാപിതാക്കള്‍ പ്രണയിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം മാളവിക ജയറാം; വിവാഹ നിശ്ചയ വീഡിയോ പുറത്ത്

യറാമിന്റെ  മകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്തുവിട്ട് മാജിക് മോഷന്‍ പിക്‌ചേഴ്‌സ്, പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ്  ആണ് മാളവികയുടെ വരന്‍. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് മാളവികയുടെയും നവനീത്തിന്റെയും വിവാഹം. 

പുറത്തുവന്ന വീഡിയോയില്‍ മാളവികയും നവനീതും തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. ''അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളിലും എനിക്ക് ലഭിക്കുന്നത് പൂര്‍ണമായ സന്തോഷത്തിന്റെ അനുഭൂതിയാണ്. ഇത്തരത്തിലൊരു വ്യക്തി എന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടേയില്ല. അവള്‍ എന്റെ ജീവിതത്തില്‍ വന്നതിനു ശേഷമുള്ള നിമിഷങ്ങള്‍ എനിക്ക് വിവരിക്കാന്‍ പോലും കഴിയില്ല കാരണം ഇതൊരു പുതിയ അനുഭവമാണ്. കഴിഞ്ഞ 30 വര്‍ഷത്തെ എന്റെ ജീവിതത്തില്‍ ഇതുവരെ മറ്റൊരാളോടും തോന്നാത്ത അടുപ്പമാണ് എനിക്ക് അവളോട് തോന്നുന്നത്.

യുഗങ്ങളായി എനിക്ക് അവളെ പരിചയമുള്ളതുപോലെ.  ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ ശക്തവും ദൃഢവുമായി ക്കൊണ്ടിരിക്കുന്നതായി തോന്നുന്നു.  അവളോടൊപ്പം ചെയ്യുന്ന എല്ലാ കാര്യങ്ങളും കിറുകൃത്യമാണ്. അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും പവിത്രമാണ്. അവളോട് എനിക്ക് തോന്നുന്ന വികാരം എന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്ന് വരുന്നതാണ്, അവിടെയാണല്ലോ സ്‌നേഹം മുളപൊട്ടുന്നത്.''- എന്നാണ് നവ്‌നീതിന്റെ വാക്കുകള്‍.

തന്റെ ഭാവി ഭര്‍ത്താവിനെപ്പറ്റി മാളവികയും മനസുതുറന്നു. ''എന്റെ മാതാപിതാക്കള്‍ പ്രണയിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത് ഒരിക്കലും വെറുമൊരു വിവാഹബന്ധം മാത്രമല്ല മറിച്ച് ഒരാള്‍ മറ്റൊരാളില്‍ സൗഹൃദവും ഇണക്കവും  കണ്ടെത്തല്‍ കൂടിയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അപ്രതീക്ഷിതമായിട്ടാണ് അവനോടെനിക്ക് പ്രണയം തോന്നിയത്. അത് അങ്ങനെയങ്ങു സംഭവിച്ചു പോവുകയായിരുന്നു. ഒടുവില്‍ ഞങ്ങളുടെ വിവാഹനിശ്ചയ മുഹൂര്‍ത്തമെത്തി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം, ആ നിമിഷത്തില്‍ ഞാന്‍ അലിഞ്ഞുചേരുകയായിരുന്നു.  ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മള്‍ വിശ്വാസത്തോടെ ചിലത് ഏറ്റെടുക്കേണ്ട സമയം വരും. അങ്ങനെ വിശ്വാസത്തെ മുറുകെപ്പിടിച്ച് ഞാനൊരു തീരുമാനമെടുത്തതിന് ശേഷം എന്റെ ജീവിതം മനോഹരമായ ഒരു സാഹസിക യാത്രയായി മാറി. ഓരോ ദിവസവും ഒരു പുതിയ അധ്യായമായിരുന്നു. ഓരോ ദിവസവും എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഫെയറി ടെയിലിലെ മനോഹരമായ പേജുകള്‍ ഞാന്‍ മറിച്ചുനോക്കുകയാണ്.''-മാളവിക പറയുന്നു.

കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. ചടങ്ങില്‍ മാളവികയുടെയും നവ്‌നീതിന്റെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. 

Malavika Jayaram Navaneeth Engagement Film

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES