Latest News

ഓപ്പോസിറ്റ് ആയിട്ട് അഭിനയിക്കാൻ വന്ന നടൻ മോശമായി പെരുമാറി; മലയാളികളുടെ അടുത്തു നിന്ന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല: അനുഭവം വെളിപ്പെടുത്തി മാലാ പാർവതി

Malayalilife
ഓപ്പോസിറ്റ് ആയിട്ട് അഭിനയിക്കാൻ വന്ന നടൻ മോശമായി പെരുമാറി; മലയാളികളുടെ അടുത്തു നിന്ന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല: അനുഭവം വെളിപ്പെടുത്തി മാലാ പാർവതി

മൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് മാലാ പാർവതി. തന്റെ അനുഭവങ്ങൾ തുറന്നു പറയുന്ന കാര്യത്തിലും അവർ മയപ്പെടുത്തുന്ന സമീപനങ്ങൾ സ്വീകരിക്കാറില്ല. ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചു തുറന്നു പറയുകയാണ് അവർ.

തമിഴ് നടൻ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ മാലാ പാർവതിയുടെ തുറന്നുപറച്ചിൽ. തന്റെ ഓപ്പോസിറ്റ് അഭിനയിക്കാൻ തമിഴ് നടൻ വന്നപ്പോൾ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും നടി വ്യക്തമാക്കി.

'ഞാൻ വേറൊരു ഇമേജ് ഉള്ള ആളായിരുന്നു. ടെലിവിഷൻ ആങ്കറായിരുന്നു. എന്റെ ഫാമിലി പശ്ചാത്തലം, കുറച്ചുകൂടെ പ്രായമായിട്ടാണ് സിനിമയിലേക്ക് വന്നത്. മലയാളികളുടെയടുത്തു നിന്ന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഓപ്പോസിറ്റ് ആയിട്ട് അഭിനയിക്കാൻ വന്ന തമിഴ് നടൻ കുറച്ച് മോശമായി പെരുമാറി. അങ്ങനെ സംഭവിച്ചപ്പോൾ ഞാൻ സതീഷിനെ (ഭർത്താവ്) വിളിച്ച് ഇതുപറഞ്ഞപ്പോൾ, നിങ്ങളുടെയടുത്ത് സിനിമയിൽ അഭിനയിക്കാൻ ആരെങ്കിലും പറഞ്ഞോ, ഇല്ലല്ലോ, ഇനി തോറ്റിട്ട് വരാൻ പറ്റില്ല. ജയിച്ചാലേ പറ്റൂ. അയാൾക്ക് മര്യാദയ്ക്ക് പെരുമാറാൻ അറിയത്തില്ലെന്ന് വച്ചിട്ട് നമ്മൾ വീട്ടിലിരിക്കേണ്ട ആൾക്കാരല്ലല്ലോയെന്ന് സതീഷ് പറഞ്ഞു.'- മാലാ പാർവതി വ്യക്തമാക്കി.

അഭിനയം എന്നല്ല ഒരു മേഖലയും സേഫ് പ്രഫഷനായിട്ട് കാണുന്നില്ലെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. എല്ലാ മേഖലയിലുംപെട്ട ആൾക്കാരോട് അടുത്തു പെരുമാറുമ്പോൾ അവരു പറയും അയ്യോ അയാള് ഭയങ്കര കുഴപ്പമാണ്. അയാളു നമ്മുടെ അടുത്ത് കിണുങ്ങിക്കൊണ്ടു വരും എന്നൊക്കെ പറയാറുണ്ട്. ബേസിക് ആയിട്ട് മനുഷ്യന്റെ മനസ്സ് അങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് സിനിമ എന്നുള്ളതെന്നല്ല എല്ലാ മനുഷ്യന്റെ മനസ്സും അങ്ങനെയാണ്. സ്വാർഥതയാണ് മനുഷ്യമനസ്സിന്റെ കോർ എന്നു പറയുന്നത്.

എല്ലാം എനിക്കു കിട്ടണം എന്നുള്ളതാണ് മനുഷ്യന്റെ മനസ്സ്. അത് ആണിന്റെയും പെണ്ണിന്റെയും. ഒരു പെണ്ണ് കുറ്റം ചെയ്യുമ്പോൾ അയ്യോ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യുമോ എന്നു ചോദിക്കാറുണ്ട് അങ്ങനെയൊന്നുമില്ല. എല്ലാവരും ഒരുപോലെയാണ്. കുട്ടികൾ ഏതെങ്കിലും ഒരു മേഖലയിലേക്ക് ഇറങ്ങുമ്പോൾ ഇവിടെ എല്ലാം സേഫായിരിക്കും എന്നു കരുതി വരരുരെന്നും അവർ പറയുന്നു.

Mala parvathi about tamil actor misbehavior

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES